ഗുലർ റയൽ മാഡ്രിഡിൽ ഹാപ്പിയല്ല: തുറന്നടിച്ച് മുൻ പരിശീലകൻ
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു തുർക്കിഷ് മെസ്സി എന്നറിയപ്പെടുന്ന ആർദ ഗുലറിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. എഫ്സി ബാഴ്സലോണ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. എന്നാൽ ഗുലറിന് ഇത് ബുദ്ധിമുട്ടേറിയ സമയമാണ്.എന്തെന്നാൽ വേണ്ടത്ര അവസരങ്ങൾ ഈ യുവ താരത്തിന് റയൽ മാഡ്രിഡിൽ ലഭിക്കുന്നില്ല. പലപ്പോഴും ബെഞ്ചിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ഈ സീസണിൽ 12 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ കേവലം 3 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. ഈ വിഷയത്തിൽ റയൽ മാഡ്രിഡിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ തുർക്കിഷ് പരിശീലകനായ മുസ്തഫ ഡെനിസ്ലി.ആർദ ഗുലർ റയൽ മാഡ്രിഡിൽ ഹാപ്പിയല്ല എന്നാണ് താൻ കരുതുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഡെനിസ്ലിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ആർദ ഗുലർ നിലവിൽ റയൽ മാഡ്രിഡിൽ സന്തോഷവാനല്ല.അത് അദ്ദേഹത്തിന്റെ പ്രകടനത്തിൽ നിന്ന് തന്നെ വളരെ വ്യക്തമാക്കുന്നുണ്ട്.കുറച്ച് മിനിറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് അവിടെ അവസരങ്ങൾ ലഭിച്ചിട്ടുള്ളത്. ഡ്രസ്സിംഗ് റൂമിലെ അവന്റെ എതിരാളികൾ അവരുടെ പ്രകടന മികവ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഗുലറിന് കണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതാണ് ഇതിന്റെ എല്ലാം കാരണം “ഇതാണ് മുൻ തുർക്കിഷ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ റയൽ മാഡ്രിഡിന് മധ്യനിരയിൽ ക്രിയേറ്റിവിറ്റി കുറവാണ്. എന്നിട്ട് പോലും ഈ താരത്തെ ഉപയോഗപ്പെടുത്താൻ അവരുടെ പരിശീലകനായ കാർലോ ആഞ്ചലോട്ടി തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ ആഞ്ചലോട്ടിക്കും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ ഗുലർ മറ്റ് ഓപ്ഷനുകൾ തേടി പോകാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല