പിൻവാങ്ങിയത് 9 താരങ്ങൾ, ഇഷ്ടമായില്ലെന്ന് തുറന്നടിച്ച് കെയ്ൻ!

യുവേഫ നേഷൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ ഇംഗ്ലണ്ട് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഗ്രീസ് ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15ന് ഗ്രീസിൽ വെച്ചു കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.എന്നാൽ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.അവരുടെ പല സൂപ്പർതാരങ്ങളും ഇപ്പോൾ ടീമിൽ നിന്നും പിൻവാങ്ങിയിട്ടുണ്ട്.

9 താരങ്ങളാണ് ഇംഗ്ലീഷ് സ്‌ക്വാഡിൽ നിന്നും പിൻവാങ്ങിയിട്ടുള്ളത്.പരിക്ക് ഇല്ലാത്തവരും ടീമിൽ നിന്നും പിൻവാങ്ങിയിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്കിൽ പരിക്കേൽക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ദേശീയ ടീമിൽ നിന്നും ഈ താരങ്ങൾ മാറി നിൽക്കുന്നത്. ബുകയോ സാക്ക,റെയ്‌സ്,ഗ്രീലിഷ്,ഫിൽ ഫോഡൻ,കോൾ പാൽമർ,ലെവിൽ കോൾവിൽ,അലക്സാണ്ടർ അർനോൾഡ്,റാംസ് ഡേയിൽ,ബ്രാന്ത്വെയിറ്റ് എന്നിവരൊക്കെയാണ് ഇപ്പോൾ ഇംഗ്ലീഷ് ടീമിൽ നിന്നും പിൻവാങ്ങിയിട്ടുള്ളത്.

എന്നാൽ ഇംഗ്ലീഷ് ക്യാപ്റ്റനായ ഹാരി കെയ്നിന് ഇത് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ക്ലബ്ബിനേക്കാൾ രാജ്യത്തിനു മുൻഗണന നൽകണമെന്ന് അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.കെയ്നിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും 9 താരങ്ങൾ പിൻവാങ്ങി എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതു വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ്.സീസണിലെ ബുദ്ധിമുട്ടേറിയ സമയമാണ്.പക്ഷേ അതിന്റെ അഡ്വാന്റ്റേജ് എടുക്കുന്നവരും ഉണ്ട്. സത്യം പറഞ്ഞാൽ അത് എനിക്ക് ഒട്ടും ഇഷ്ടമായില്ല. ഞാൻ നേരത്തെ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്,ക്ലബ്ബിനെക്കാൾ മുകളിൽ എപ്പോഴും വരേണ്ടത് ഇംഗ്ലണ്ട് ദേശീയ ടീം തന്നെയാണ്.ഇംഗ്ലണ്ടിന് വേണ്ടി കളിക്കുക എന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. ഇവിടെ ഉള്ളവർ എല്ലാവരും വളരെയധികം എക്സൈറ്റഡ് ആണ് ” ഇതാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.

താൽക്കാലിക പരിശീലകനായ ലീ കാഴ്സ്ലിക്ക് കീടൽ ഇംഗ്ലണ്ട് കളിക്കുന്ന അവസാനത്തെ മത്സരങ്ങൾ കൂടിയാണ് ഇത്. അടുത്ത ജനുവരി മാസം മുതൽ തോമസ് ടുഷേൽ ഇംഗ്ലണ്ടിന്റെ പരിശീലകനായി കൊണ്ട് ചുമതല ഏൽക്കുകയാണ്.അദ്ദേഹത്തിന് കീഴിൽ കൂടുതൽ മികച്ച രീതിയിലേക്ക് മാറാൻ കഴിയും എന്നാണ് ഇംഗ്ലീഷ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *