റഫറിയെ തുപ്പി,MLSൽ സൂപ്പർ താരത്തിന് റെഡ് കാർഡ്!

മെക്സിക്കൻ ഇതിഹാസമായ ഹെക്ടർ ഹെരേര നിലവിൽ MLS ലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.നേരത്തെ പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. അതിനുശേഷം സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. തുടർന്നാണ് അമേരിക്കൻ ക്ലബ്ബായ ഹൂസ്റ്റൻ ഡൈനാമോയിൽ അദ്ദേഹം എത്തിയത്.

എംഎൽഎസിൽ ഇപ്പോൾ പ്ലേ ഓഫ് മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ഡൈനാമൊയുടെ എതിരാളികൾ സിയാറ്റിൽ സൗണ്ടേഴ്സായിരുന്നു.ഈ മത്സരത്തിനിടെ ഹെരേരയുടെ ഭാഗത്ത് നിന്ന് ഒരു മോശം പ്രവർത്തി ഉണ്ടായിട്ടുണ്ട്.അദ്ദേഹം മത്സരത്തിലെ റഫറിയെ തുപ്പുകയായിരുന്നു.

അതായത് ഹെരേര ഒരു ഗുരുതരമായ ഫൗൾ ചെയ്തിരുന്നു. തുടർന്ന് റഫറി അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിച്ചു. അതിന്റെ ദേഷ്യത്തിലാണ് അദ്ദേഹം തിരിഞ്ഞു നടക്കുന്ന റഫറിയെ തുപ്പിയത്.ഇത് റഫറിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് VAR റഫറി ഇത് ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് താരത്തിന് റെഡ് കാർഡ് കണ്ടത്. ഇത് അവർക്ക് തിരിച്ചടിയാവുകയും ചെയ്തു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൂസ്റ്റൻ ഡൈനാമോ പരാജയപ്പെടുകയും അവർ പുറത്താവുകയും ചെയ്യുകയായിരുന്നു.ഏതായാലും താരത്തിന്റെ പ്രവർത്തി വലിയ വിവാദമായിട്ടുണ്ട്.ഇന്ന് ലയണൽ മെസ്സി ഉൾപ്പെടെയുള്ള ഒരുപാട് സൂപ്പർ താരങ്ങൾ കളിക്കുന്ന ലീഗാണ് എംഎൽഎസ്. അതുകൊണ്ടുതന്നെ ഫുട്ബോൾ ആരാധകർ എംഎൽഎസിലെ സംഭവ വികാസങ്ങൾക്കും ചെവി നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *