ഓഫ്സൈഡ് കെണി,CR7ന്റെ പിന്നാലെ എംബപ്പേ!
ഒരല്പം ബുദ്ധിമുട്ടേറിയ തുടക്കമാണ് സൂപ്പർ താരം കിലിയൻ എംബപ്പേക്ക് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്.എല്ലാ കോമ്പറ്റീഷനിലുമായി അദ്ദേഹം 14 മത്സരങ്ങൾ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുണ്ട്.അതിൽ നിന്ന് എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഓപ്പൺ പ്ലേയിൽ നിന്നും കേവലം 5 ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്.ബാക്കിയുള്ള മൂന്ന് ഗോളുകളും അദ്ദേഹം പെനാൽറ്റിയിലൂടെയായിരുന്നു സ്വന്തമാക്കിയിരുന്നത്.
കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ എംബപ്പേക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. 8 തവണയായിരുന്നു അദ്ദേഹം ഓഫ്സൈഡിൽ കുരുങ്ങിയത്.ബാഴ്സ പ്രതിരോധത്തെ മറികടന്ന് ഗോളടിക്കാൻ അദ്ദേഹം വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാഴ്ചയായിരുന്നു ആ മത്സരത്തിൽ കാണാൻ കഴിഞ്ഞിരുന്നത്.ഈ ഓഫ്സൈഡിന്റെ കണക്കുകൾ താരത്തിന് നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ആദ്യമായി കൊണ്ടാണ് ഒരു താരം ഇത്രയധികം ഓഫ്സൈഡുകൾ റയൽ മാഡ്രിഡിൽ വരുത്തിവെക്കുന്നത്.
അതായത് 2013/14 സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ലാലിഗയിലെ ആദ്യ 10 മത്സരങ്ങൾ അവസാനിച്ചപ്പോൾ 22 തവണയാണ് ഓഫ് സൈഡായിട്ടുള്ളത്. അതിനുശേഷം ആദ്യമായി കൊണ്ടാണ് ഒരു താരം ഇത്രയധികം ഓഫ്സൈഡുകൾ വഴങ്ങുന്നത്.അതായത് ലാലിഗയിൽ ആദ്യത്തെ 10 മത്സരങ്ങൾ പിന്നിട്ടപ്പോൾ എംബപ്പേ 17 തവണയാണ് ഓഫ്സൈഡ് വഴങ്ങിയിട്ടുള്ളത്.റയൽ മാഡ്രിഡ് താരങ്ങളുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോ ഒന്നാമതും എംബപ്പേ രണ്ടാമതുമാണ് ഇപ്പോൾ.
ഈ സീസണിൽ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ തവണ ഓഫ്സൈഡുകൾ വഴങ്ങിയ താരം എംബപ്പേ തന്നെയാണ്.കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരമാണ് ശരിക്കും അദ്ദേഹത്തിന് തിരിച്ചടിയായത്. ബാഴ്സയുടെ ഓഫ് സൈഡ് ട്രാപ്പിൽ പുറത്ത് കടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. താരം യഥാർത്ഥ മികവിലേക്ക് ഉയരാത്തത് ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.എൽ ക്ലാസിക്കോയിൽ ഒരുപാട് അവസരങ്ങൾ അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു.