ബാലൺഡി’ഓർ റോഡ്രിക്ക്, ബാക്കിയുള്ള പുരസ്കാരങ്ങൾ നേടിയത് ആരൊക്കെ?
ലോകത്തെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരമായ റോഡ്രി സ്വന്തമാക്കി. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറെ മറികടന്നു കൊണ്ടാണ് റോഡ്രി ബാലൺഡി’ഓർ നേടിയിട്ടുള്ളത്.വിനീഷ്യസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല.റോഡ്രിക്ക് ബാലൺഡി’ഓർ ലഭിച്ചതിൽ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചു കൊണ്ടും ഒരുപാട് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
അതേസമയം ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം ക്ലബ്ബിനു വേണ്ടിയും രാജ്യത്തിനുവേണ്ടിയും നടത്തിയിട്ടുള്ളത്. അതുപോലെതന്നെ ഏറ്റവും മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കിയത് ബാഴ്സ താരമായ ലാമിൻ യമാലാണ്.അദ്ദേഹവും അർഹിച്ച പുരസ്കാരമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഏറ്റവും മികച്ച പരിശീലകൻ ഉള്ള പുരസ്കാരം കാർലോ ആഞ്ചലോട്ടി സ്വന്തമാക്കി.ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം സ്വന്തമാക്കിയത് റയൽ മാഡ്രിഡ് തന്നെയാണ്. വനിതാ ബാലൺഡി’ഓർ ഐറ്റാന ബോൻമാറ്റി സ്വന്തമാക്കിയപ്പോൾ വനിതാ പരിശീലകനുള്ള പുരസ്കാരം എമ്മ ഹായസാണ് സ്വന്തമാക്കിയിട്ടുള്ളത്. ടോപ്പ് സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി ഹാരി കെയ്ൻ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എത്രയധികം പുരസ്കാരങ്ങളാണ് ഇന്നലെ നൽകപ്പെട്ടിട്ടുള്ളത്.