രണ്ട് ബാലൺഡി’ഓറുകൾ, ഇന്ന് സമ്മാനിക്കുന്ന പുരസ്കാരങ്ങൾ അറിയൂ!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം ഇന്നാണ് നൽകപ്പെടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരീസിൽ വെച്ചുകൊണ്ടാണ് ഈ ചടങ്ങ് നടക്കുക. ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ഇത് സംഘടിപ്പിക്കുന്നത്.ബാലൺഡി’ഓർ പുരസ്കാരങ്ങൾക്ക് പുറമേ വേറെയും ഒരു പിടി പുരസ്കാരങ്ങൾ നൽകപ്പെടുന്നുണ്ട്.
2 ബാലൺഡി’ഓർ പുരസ്കാരങ്ങളാണ് ഇന്ന് സമ്മാനിക്കപ്പെടുക.കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പുരുഷ ബാലൺഡി’ഓർ നൽകപ്പെടും. അതിനുപുറമേ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും നൽകപ്പെടും. ഇങ്ങനെ രണ്ട് ബാലൺഡി’ഓർ പുരസ്കാരങ്ങൾ നൽകപ്പെടും.ഇതിന് പുറമേ വേറെയും പുരസ്കാരങ്ങൾ ഉണ്ട്.
ഏറ്റവും മികച്ച യുവ താരത്തിന് നൽകുന്ന കോപ്പ ട്രോഫി ജേതാവിനെ ഇന്നാണ് പ്രഖ്യാപിക്കുക. പല പ്രധാനപ്പെട്ട താരങ്ങളും അതിൽ ഇടം നേടിയിട്ടുണ്ട്.കുബാർസി,യമാൽ,സാവിയോ,ഗുലർ എന്നിവരൊക്കെ അതിൽ ഇടം നേടിയ താരങ്ങളാണ്.അടുത്തതായിട്ട് ഏറ്റവും മികച്ച ഗോൾകീപ്പർക്ക് നൽകുന്ന യാഷിൻ ട്രോഫിയാണ്.എമി മാർട്ടിനസ്,ലുനിൻ,ഡോണ്ണാരുമ എന്നിവരൊക്കെ ഇതിൽ ഇടം നേടിയിട്ടുണ്ട്.
ഇനി ഏറ്റവും മികച്ച പുരുഷ പരിശീലകൻ ഉള്ള പുരസ്കാരമാണ്.സാബി അലോൺസോ,ആഞ്ചലോട്ടി,പെപ്,സ്‌കലോണി എന്നിവരൊക്കെ ഈ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.അടുത്തതായി ഏറ്റവും മികച്ച വനിത പരിശീലകൻ ഉള്ള പുരസ്കാരം സമ്മാനിക്കപ്പെടും.കൂടാതെ ഏറ്റവും മികച്ച പുരുഷ ക്ലബ്ബിനുള്ള പുരസ്കാരവും ഏറ്റവും മികച്ച വനിത ക്ലബ്ബിനുള്ള പുരസ്കാരവും സമ്മാനിക്കപ്പെടും. ഇത്രയധികം പുരസ്കാരങ്ങളാണ് നൽകപ്പെടുന്നത് കൂടാതെ സോക്രട്ടീസ് അവാർഡും ഗർഡ് മുള്ളർ ട്രോഫിയും നൽകപ്പെടും എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡിന്റെ ആധിപത്യം നമുക്ക് പ്രതീക്ഷിക്കാം. അതേ സമയം യൂറോ ജേതാക്കളായ സ്പാനിഷ് താരങ്ങളും കോപ അമേരിക്ക ജേതാക്കളായ അർജന്റൈൻ താരങ്ങളും സജീവമായി രംഗത്ത് ഉണ്ടാകും.ഈ പുരസ്കാരങ്ങൾ ആരൊക്കെയാണ് സ്വന്തമാക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.