എനിക്ക് GOAT ആവണം : അർനോൾഡ്!
സമീപകാലത്ത് ലിവർപൂളിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന ഇംഗ്ലീഷ് താരമാണ് ട്രെൻഡ് അലക്സാണ്ടർ അർനോൾഡ്. റൈറ്റ് ബാക്ക് പൊസിഷനിലാണ് ഈ താരം കളിക്കുന്നത്.2016/17 സീസണിലായിരുന്നു അദ്ദേഹം ലിവർപൂളിന് വേണ്ടി അരങ്ങേറ്റം നടത്തിയത്. തുടർന്ന് ക്ലബ്ബിനു വേണ്ടി ആകെ 321 മത്സരങ്ങൾ അദ്ദേഹം കളിച്ചു. അതിൽ നിന്ന് 19 ഗോളുകളും 83 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് താരങ്ങളിൽ ഒരാളായി കൊണ്ടാണ് അർനോൾഡ് അറിയപ്പെടുന്നത്.
എന്നാൽ അതിനേക്കാൾ വലിയ ഒരു ആഗ്രഹം താരത്തിനുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആവുക അഥവാ റൈറ്റ് ബാക്ക് GOAT ആവുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.കൂടാതെ മറ്റു ചില കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.അർണോൾഡിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഫുട്ബോളിലെ ഒരു ഇതിഹാസമായി മാറണം.ഫുട്ബോളിൽ മാറ്റങ്ങൾ വരുത്തിയ ഒരു താരമായി മാറാനാണ് ആഗ്രഹിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റൈറ്റ് ബാക്ക് ആവുക എന്നതാണ് എന്റെ ലക്ഷ്യം.എനിക്ക് നക്ഷത്രങ്ങളോളം ഉയരണം.അതിന് എനിക്ക് കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.വേൾഡ് കപ്പ് നേടുന്നതിനേക്കാൾ ഞാൻ മുൻഗണന നൽകുന്നത് ബാലൺഡി’ഓർ പുരസ്കാരം നേടുന്നതിനാണ്.എനിക്ക് അതിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.ബാലൺഡി’ഓർ നേടുന്ന ആദ്യത്തെ റൈറ്റ് ബാക്ക് താരമായി എനിക്ക് മാറണം. അതാണ് എന്റെ സ്വപ്നം ” ഇതാണ് സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ അർനോൾഡ് പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇതുവരെ മികച്ച ഒരു കരിയർ തന്നെ അവകാശപ്പെടാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.മാത്രമല്ല അദ്ദേഹം ലിവർപൂൾ വിടാനുള്ള ഒരുക്കത്തിലാണ്.സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് ഏറ്റവും കൂടുതൽ താല്പര്യമുള്ള താരമാണ് അർനോൾഡ്. വരുന്ന സമ്മറിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള പരമാവധി ശ്രമങ്ങൾ റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്നുണ്ടാകും.