ബാഴ്സ-അത്ലറ്റിക്കോ മത്സരം മയാമിയിലേക്ക് ?
ഡിസംബർ 22 തീയതിയാണ് എഫ്സി ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരം അരങ്ങേറുന്നത്. ലാലിഗയിലെ പതിനെട്ടാം റൗണ്ട് പോരാട്ടമാണ് ഇത്.ബാഴ്സലോണയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. എന്നാൽ ഈ മത്സരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
വിദേശത്ത് വെച്ചുകൊണ്ട് ലാലിഗ നടത്താൻ ഏറെക്കാലമായി ലാലിഗയും അവരുടെ പ്രസിഡന്റായ ഹവിയർ ടെബാസും ശ്രമിക്കുന്നുണ്ട്.എന്നാൽ അത് ഇതുവരെ ഫലം കണ്ടിട്ടില്ല. പക്ഷേ ഇത്തവണ അത് നടപ്പിലാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ലാലിഗ ഉള്ളത്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ലീഗ് അധികൃതർ തുടരുകയാണ്.
ബാഴ്സയും അത്ലറ്റിക്കോയും തമ്മിലുള്ള ഈ മത്സരം അമേരിക്കയിൽ വച്ചുകൊണ്ട് നടത്താനാണ് ലാലിഗ ഉദ്ദേശിക്കുന്നത്.മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയം ആണ് ഇതിനുവേണ്ടി കണ്ടു വച്ചിരിക്കുന്നത്. വിദേശത്തുള്ള ഫുട്ബോൾ ആരാധകരെ കൂടുതൽ ലാലിഗയിലേക്ക് ആകർഷിക്കുക എന്ന ഒരു ലക്ഷ്യത്തോടുകൂടിയാണ് ടെബാസ് ഈയൊരു ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
പക്ഷേ അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.ആദ്യം സ്പെയിനിന്റെ പെർമിഷൻ ആവശ്യമാണ്. കൂടാതെ യുവേഫയുടേയും ഫിഫയുടെയും പെർമിഷൻ ആവശ്യമാണ്.അവരൊക്കെ സമ്മതിച്ചാൽ മാത്രമാണ് ലീഗ് മത്സരങ്ങൾ വിദേശത്ത് നടത്താൻ സാധിക്കുക. ഇതൊക്കെ പരിഹരിച്ചുകൊണ്ട് ഈ മത്സരം അമേരിക്കയിൽ വച്ചുകൊണ്ട് നടത്താൻ കഴിയും എന്നാണ് ടെബാസ് പ്രതീക്ഷിക്കുന്നത്.
ഏറെ കാലമായി ഫിഫ ഈ ആശയത്തിന് എതിരെ നിൽക്കുന്നവരാണ്. എന്തായാലും ഡിസംബറിലെ പ്രധാനപ്പെട്ട മത്സരം അങ്ങോട്ടു മാറ്റാൻ കഴിയുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. നേരത്തെ ലാലിഗ ക്ലബ്ബുകളിൽ പലരും പ്രീ സീസൺ അമേരിക്കയിൽ വെച്ചുകൊണ്ടായിരുന്നു കളിച്ചിരുന്നത്.