എംബപ്പേ മടങ്ങിയെത്തിയത് വ്യത്യസ്തനായി, ബലാത്സംഗ ആരോപണം ബാധിച്ചിട്ടില്ല:ആഞ്ചലോട്ടി
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സെൽറ്റ വിഗോയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.സെൽറ്റ വിഗോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക.
സൂപ്പർ താരം കിലിയൻ എംബപ്പേ ഈ മത്സരത്തിൽ കളിച്ചേക്കും. ഇത്തവണത്തെ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാൽ ഒരു ബലാത്സംഗ ആരോപണം ഇപ്പോൾ താരത്തിന് നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങൾ ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നും ഒരു ഡിഫറെന്റ് പ്ലെയറായി കൊണ്ടാണ് എംബപ്പേ മടങ്ങി എത്തിയിട്ടുള്ളതെന്നും റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“അദ്ദേഹത്തിന് കുറച്ച് അവധി ദിവസങ്ങൾ നൽകിയിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം. ഞാൻ കഴിഞ്ഞ രണ്ട് ദിവസം ലണ്ടനിലായിരുന്നു ഉണ്ടായിരുന്നത്. ഞാൻ ആരോടും പെർമിഷൻ ഒന്നും ചോദിച്ചിട്ടില്ല.ഞാൻ താരങ്ങളുമായി എല്ലാ ദിവസവും സംസാരിക്കാറുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.എന്നാൽ അതൊന്നും അദ്ദേഹത്തെ ബാധിച്ചിട്ടില്ല.ഒരു ഡിഫറെന്റ് താരമായി കൊണ്ടാണ് അദ്ദേഹം മടങ്ങിയെത്തിയിട്ടുള്ളത്. ടീമിന് വളരെയധികം കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹം ഒരുക്കമാണ്.ഈ ബ്രേക്കിന്റെ അഡ്വാന്റ്റേജ് അദ്ദേഹം മുതലെടുക്കേണ്ടതുണ്ട്.നിലവിൽ അദ്ദേഹം ഹാപ്പിയാണ്.ഈ 15 ദിവസം അദ്ദേഹത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ഡിഫറെന്റ് താരമായി മാറിയിട്ടുണ്ട് അദ്ദേഹം.അദ്ദേഹത്തിന്റെ പൊസിഷനിൽ മാറ്റങ്ങൾ ഒന്നും വരുത്തുന്നില്ല. ഫിസിക്കൽ വർക്കിൽ ഞങ്ങൾ നന്നായി ശ്രദ്ധ നൽകണം.ഈ ബ്രേക്ക് അദ്ദേഹത്തിന് നന്നായി ഗുണം ചെയ്തിട്ടുണ്ട് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
ഇന്റർനാഷണൽ ഡ്യൂട്ടിയിൽ പങ്കെടുക്കാത്തത് കൊണ്ട് തന്നെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ ബലാത്സംഗ ആരോപണം ഉയർന്നതോടുകൂടി വിവാദങ്ങൾ വർദ്ധിക്കുകയായിരുന്നു. എന്നാൽ അതൊന്നും ബാധിക്കാതെ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുള്ള കോൺഫിഡൻസിലാണ് ഇപ്പോൾ എംബപ്പേയുള്ളത്.