എംബപ്പേക്കെതിരെയുള്ള ബലാൽസംഗ ആരോപണം,റയലിന്റെ പൂർണ്ണ പിന്തുണ താരത്തിന്!

സൂപ്പർ താരം കിലിയൻ എംബപ്പേ ഇത്തവണത്തെ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ പങ്കെടുത്തിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന്റെ ക്ലബ്ബായ റയൽ മാഡ്രിഡ് കുറച്ച് ദിവസത്തേക്ക് അവധി നൽകുകയും എംബപ്പേ സ്വീഡനിലേക്ക് പോവുകയും ചെയ്തിരുന്നു. സ്വീഡനിലെ സ്റ്റോക്ക്ഹോം ഹോട്ടലിലായിരുന്നു എംബപ്പേ താമസിച്ചിരുന്നത്. എന്നാൽ അവിടെ നിന്നും ഒരു ഒഫീഷ്യൽ കമ്പ്ലൈന്റ് സ്വീഡൻ പോലീസിന് ലഭിച്ചിരുന്നു.

ഒരു റേപ്പ് കേസാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഈ കേസിൽ പ്രതികളിൽ ഒരാളായി കൊണ്ട് സംശയിക്കപ്പെടുന്നത് എംബപ്പേയാണ്.ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വാർത്ത വന്ന ഉടനെ തന്നെ എംബപ്പേ ഇത് നിരസിച്ചിരുന്നു. തികച്ചും വ്യാജമായ വാർത്ത എന്നായിരുന്നു എംബപ്പേ തന്റെ ട്വിറ്ററിലൂടെ ഫുട്ബോൾ ലോകത്തെ അറിയിച്ചിരുന്നത്.

പക്ഷേ എംബപ്പേ കുറ്റക്കാരാണ് എന്ന് സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ ഉണ്ട് എന്നാണ് ഇപ്പോഴും സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് AFP പുറത്തുവിട്ടിട്ടുണ്ട്.ഈ കേസിൽ റയൽ മാഡ്രിഡിന്റെ പൂർണ്ണ പിന്തുണ എംബപ്പേക്ക് തന്നെയാണ്.കാരണം താരം ഈ കേസിൽ നിരപരാധിയാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാജവാർത്ത എന്നാണ് റയൽ മാഡ്രിഡ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത് എന്നാണ് AFP റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എംബപ്പേയുടെ ഭാഗത്ത് തെറ്റുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റയൽ മാഡ്രിഡ് അടിയുറച്ച് വിശ്വസിക്കുന്നത്.

ഏതായാലും നിലവിൽ ആരോപണം മാത്രമാണോ ഉയർന്നിട്ടുള്ളത്.എംബപ്പേ കുറ്റക്കാരനാണോ അല്ലയോ എന്നുള്ളത് ബന്ധപ്പെട്ട അധികാരികൾ കണ്ടെത്തേണ്ടതുണ്ട്. നിലവിൽ മാഡ്രിഡിനോടൊപ്പം എംബപ്പേ തന്റെ ട്രെയിനിങ് പുനരാരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് എംബപ്പേ. അതിനുപുറമെയാണ് ഇപ്പോൾ ബലാത്സംഗ ആരോപണവും താരത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *