ക്രിസ്റ്റ്യാനോയും ബെയ്ലും യുണൈറ്റഡിലേക്ക് വരാൻ തയ്യാറായി, ക്ലബ്ബ് വേണ്ടെന്നുവെച്ചു:ഫെർഗൂസൻ പറഞ്ഞത് വെളിപ്പെടുത്തി എവ്ര!
2009ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് റയൽ മാഡ്രിഡിലേക്ക് പോയത്. പിന്നീട് ഗംഭീര പ്രകടനമാണ് അദ്ദേഹം റയൽ മാഡ്രിഡിൽ നടത്തിയത്. പിന്നീട് 2013 ലാണ് റയൽ മാഡ്രിഡ് ടോട്ടൻഹാമിൽ നിന്നും ഗാരത് ബെയിലിനെ സ്വന്തമാക്കിയത്.അദ്ദേഹവും മികച്ച ഒരു കരിയർ ഉണ്ടാക്കിയെടുത്തു. നിരവധി ചാമ്പ്യൻസ് ലീഗുകളും കിരീടങ്ങളും ഒക്കെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.
എന്നാൽ 2013ൽ ഈ രണ്ട് താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തയ്യാറായിരുന്നു. യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകനായ ഫെർഗൂസൻ രണ്ടുപേരെയും സൈൻ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ക്ലബ്ബ് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഫെർഗൂസൻ വിരമിക്കുകയും ചെയ്തു. ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് മുൻ താരമായ പാട്രിസ് എവ്രയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഫെർഗൂസൻ എന്നോട് പറഞ്ഞു..പാട്രിസ്..2013ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തിരികെ വരാൻ തയ്യാറായിരുന്നു.99% വും അദ്ദേഹം സമ്മതിച്ചിരുന്നു. കൂടാതെ ഗാരത് ബെയിലും നമ്മുടെ ക്ലബ്ബിലേക്ക് വരാൻ തയ്യാറായിരുന്നു. പക്ഷേ 200 മില്യൺ പൗണ്ട് അദ്ദേഹം ആകെ ആവശ്യപ്പെട്ടു.അത് നൽകാൻ യുണൈറ്റഡ് തയ്യാറായില്ല. ഞാൻ വിരമിക്കുന്നതിന് തൊട്ടു മുമ്പാണ് ഇക്കാര്യങ്ങളെല്ലാം നടന്നിട്ടുള്ളത് ” ഇതാണ് എവ്ര പറഞ്ഞിട്ടുള്ളത്.
അതായത് ഈ സംഭവം നടന്നതിനു ശേഷം രണ്ടാഴ്ചക്കുള്ളിൽ ഫെർഗൂസൻ വിരമിച്ചു എന്നാണ് എവ്ര പറഞ്ഞിട്ടുള്ളത്.2013 ശേഷം പറയത്തക്ക ഒന്നും തന്നെ നേടാൻ കഴിയാത്ത ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിലവിൽ വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് അവർ കടന്നു പോകുന്നത്.കഴിഞ്ഞ സീസണിൽ ഏറ്റവും മോശം ഫിനിഷിംഗ് ആണ് പ്രീമിയർ ലീഗിൽ അവർ നടത്തിയത്.ഈ സീസണിൽ പ്രീമിയർ ലീഗിൽ 13ാം സ്ഥാനത്താണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.