ബൂട്ടുകൾ ഇല്ലായിരുന്നു, തെരുവിന്റെ മധ്യത്തിലാണ് ജീവിച്ചത്: വെളിപ്പെടുത്തലുമായി ആന്റണി!

ബ്രസീലിയൻ സൂപ്പർ താരമായ ആന്റണി ഡച്ച് ക്ലബ്ബായ അയാക്സിൽ ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. അതുകൊണ്ടുതന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ വലിയ തുക നൽകിക്കൊണ്ട് സ്വന്തമാക്കിയത്.പക്ഷേ കാര്യങ്ങൾ പ്രതീക്ഷിച്ച രൂപത്തിൽ അല്ല പുരോഗമിച്ചത്.യുണൈറ്റഡിൽ ഇതുവരെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.കൂടാതെ ഇപ്പോൾ വേണ്ടത്ര അവസരങ്ങൾ ലഭിക്കാറുമില്ല.ഇതിനൊക്കെ പുറമേ ലഭിക്കേണ്ടി വരുന്ന വിമർശനങ്ങൾ ഏറെയാണ്.

വിമർശനങ്ങളും പരിഹാസങ്ങളും തന്റെ മാനസികാരോഗ്യത്തെ പോലും ബാധിച്ചു തുടങ്ങിയെന്ന് ഈയിടെ ആന്റണി വെളിപ്പെടുത്തിയിരുന്നു.ഏതായാലും കുട്ടിക്കാലത്ത് താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ കളിക്കാൻ ബൂട്ടുകൾ ഇല്ലായിരുന്നുവെന്നും ഫവേലയുടെ മധ്യത്തിൽ അഥവാ തെരുവിലായിരുന്നു താൻ ജീവിച്ചത് എന്നുമാണ് ആന്റണി പറഞ്ഞിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർ താരത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഫുട്ബോൾ കളിക്കാൻ ആവശ്യമായ ബൂട്ടുകൾ എനിക്ക് ഇല്ലായിരുന്നു.വീട്ടിൽ ബെഡ്റൂം ഒന്നും എനിക്ക് ഇല്ലായിരുന്നു. ഞാൻ സോഫയിൽ ആയിരുന്നു കിടന്നുറങ്ങിയിരുന്നത്.ഫവേലയുടെ മധ്യത്തിൽ ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്. ഞങ്ങളുടെ ഭാവി ജീവിതത്തെ ഓർത്ത് ഞാനും എന്റെ സഹോദരനും സഹോദരിയുമൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട് ” ഇതാണ് ആന്റണി പറഞ്ഞിട്ടുള്ളത്.

നിലവിൽ ആന്റണിക്ക് ഒരു മോശം സമയമാണ്.ബ്രസീലിയൻ ദേശീയ ടീമിൽ അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കാറില്ല.എന്നാൽ താരം പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 24 വയസ്സുള്ള താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ സീസണിലും അദ്ദേഹം യുണൈറ്റഡിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *