ഇങ്ങനെ പോയാൽ 100 റെഡ് കാർഡുകൾ എനിക്ക് ലഭിക്കും:ആർട്ടെറ്റ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആഴ്സണലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് വച്ചുകൊണ്ട് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. മത്സരത്തിന്റെ അവസാനത്തിൽ ഗോൾ വഴങ്ങി കൊണ്ട് ആഴ്സണൽ വിജയം കൈവിടുകയായിരുന്നു. ആദ്യപകുതിയിൽ ട്രോസാർഡ് റെഡ് കാർഡ് വഴങ്ങിക്കൊണ്ട് പുറത്തുപോയത് അവർക്ക് തിരിച്ചടിയായി. രണ്ട് യെല്ലോ കാർഡുകളായിരുന്നു അദ്ദേഹത്തിന് വഴങ്ങേണ്ടിവന്നത്.

സിൽവയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ശേഷം ബോൾ ദൂരേക്ക് അടിച്ചു കളഞ്ഞതിനാണ് ട്രോസാർഡിന് റെഡ് കാർഡ് വഴങ്ങണ്ടി വന്നത്. എന്നാൽ അദ്ദേഹത്തിന് റെഡ് നൽകിയതിൽ റഫറിയായ ഒലിവറിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. അതേസമയം ഡോക്കു കാർഡ് അർഹിച്ചിരുന്ന ഒരു സന്ദർഭം ഉണ്ടായിരുന്നു. അപ്പോൾ കാർഡ് നൽകാൻ ഇദ്ദേഹം തയ്യാറായതുമില്ല. ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ആഴ്സണൽ പരിശീലകനായ ആർടെറ്റ രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെ പോയാൽ 100 റെഡ് കാർഡുകൾ വഴങ്ങേണ്ടിവരും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇവിടെ ശരിക്കും നീതികേടുണ്ട്.ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിനോടകം തന്നെ ഞങ്ങൾക്ക് രണ്ട് റെഡ് കാർഡുകൾ ലഭിച്ചു കഴിഞ്ഞു. പ്രീമിയർ ലീഗിൽ മാത്രമായി 100 മത്സരങ്ങളിൽ എങ്കിലും റെഡ് കാർഡുകൾ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആ മത്സരങ്ങളിൽ ഒക്കെ തന്നെയും 10 പേരെ വച്ച് ഞങ്ങൾ കളിക്കേണ്ടിവരും. ഈ മത്സരത്തിൽ മികച്ച പോരാട്ട വീരം ഞങ്ങൾ പുറത്തെടുത്തു. എന്റെ ടീമിൽ ഞാൻ അഭിമാനിക്കുന്നു “ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നേരത്തെ ബ്രൈറ്റണെതിരെയുള്ള മത്സരത്തിൽ റൈസിന് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു.നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് ആഴ്സണൽ ഉള്ളത്. 5 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളാണ് അവർ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *