ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ : പ്രശംസകളുമായി ആഴ്സണൽ ഫാൻസ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ആഴ്സണലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്. 2 ടീമുകൾക്കും മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിന്റെ 51ആം മിനിറ്റിൽ അറ്റലാന്റക്ക് ഒരു പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ മാറ്റിയോ റെറ്റെഗി അത് പാഴാക്കുകയായിരുന്നു.ആഴ്സണൽ ഗോൾകീപ്പറായ ഡേവിഡ് റയ ഡബിൾ സേവുകൾ നടത്തിക്കൊണ്ട് അത് രക്ഷിച്ചെടുക്കുകയായിരുന്നു.
മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്.റയയുടെ സാന്നിധ്യം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ മത്സരത്തിൽ ആഴ്സണൽ പരാജയപ്പെടാനുള്ള സാധ്യത വരെ ഉണ്ടായിരുന്നു. ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് ആഴ്സണൽ ഫാൻസ് സോഷ്യൽ മീഡിയ കയ്യടക്കിയിട്ടുണ്ട്.ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്നാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.
വിശ്വസിക്കാനാവാത്ത സേവ്,ഏതൊരു ഗോൾകീപ്പറും കണ്ടുപഠിക്കണം എന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.ഈ ഡബിൾ സേവ് അവിശ്വസനീയമായി തോന്നുന്നു, ഇപ്പോൾതന്നെ റയ ഒരു ഇതിഹാസമായി മാറി എന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം.ഡേവിഡ് റയ മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളവനാണ്, നമ്മൾ സാക്ഷ്യം വഹിച്ചത് തീർത്തും അത്ഭുതപ്പെടുത്തുന്ന കാര്യത്തിനാണ് എന്നാണ് ഒരു ആരാധകൻ എഴുതിയിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർ റയയാണ് എന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം.
ഇങ്ങനെ സാമൂഹിക മാധ്യമങ്ങളിൽ ഉടനീളം വലിയ പ്രശംസയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ആഴ്സണലിന്റെ ഗോൾ വലയം കാക്കുന്നത് ഈ താരം തന്നെയാണ്. പ്രീമിയർ ലീഗിൽ നാല് മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നു മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് അടുത്ത മത്സരം ആഴ്സണൽ കളിക്കുക.