ഇപ്പോൾ അവൻ എൻഡ്രിക്കല്ല,ബോബിയാണ്: റോഡ്രിഗോ പറയുന്നു!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ പരാഗ്വയാണ്.നാളെ രാവിലെ ഇന്ത്യൻ സമയം ആറുമണിക്കാണ് മത്സരം നടക്കുക.പരാഗ്വയുടെ മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ യുവ സൂപ്പർ താരം എൻഡ്രിക്ക് സ്റ്റാർട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.ലൂയിസ് ഹെൻറിക്കെക്കായിരിക്കും സ്ഥാനം നഷ്ടമാവുക.

നിലവിൽ എൻഡ്രിക്കിന് ബോബി എന്നുള്ള ഒരു വിളിപ്പേര് ലഭിച്ചിട്ടുണ്ട്.തന്റെ ഐഡോളുകളിൽ ഒരാളായി കൊണ്ട് എൻഡ്രിക്ക് തിരഞ്ഞെടുത്തത് ഇതിഹാസമായ ബോബി ചാൾട്ടനെയായിരുന്നു.ഇത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം ബോബി ചാൾട്ടൻ കളിച്ച സമയത്ത് എൻഡ്രിക്ക് ജനിച്ചിട്ട് പോലുമില്ല.ഇതേത്തുടർന്ന് ഒരുപാട് ട്രോളുകൾ ഇറങ്ങിയിരുന്നു. തുടർന്നാണ് ബോബി എന്നുള്ള വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചത്.

തമാശ രൂപേണ റയൽ താരങ്ങൾ പോലും എൻഡ്രിക്കിനെ ബോബി എന്നാണ് വിളിക്കുന്നത്.താരം അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് സഹതാരമായ റോഡ്രിഗോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇപ്പോൾ അവൻ ബോബിയാണ്.. ഇനിമുതൽ അവൻ എൻഡ്രിക്കല്ല.ആ തമാശയിൽ അവൻ പെട്ടുപോയി.റയൽ മാഡ്രിഡിൽ അവർക്ക് ലഭിച്ച സ്വീകരണം വളരെ വലുതായിരുന്നു. ഞങ്ങൾക്ക് മികച്ച ഒരു ഗ്രൂപ്പ് തന്നെ റയൽ മാഡ്രിഡിൽ ഉണ്ട്.അദ്ദേഹത്തിന്റെ ക്വാളിറ്റി ഞങ്ങൾക്കറിയാം.അദ്ദേഹത്തിന് ഞങ്ങളെ സഹായിക്കാൻ കഴിയും. അദ്ദേഹം ഇപ്പോൾ ബോബിയായി മാറി. വളരെ ഈസിയായി കൊണ്ട് തന്നെയാണ് അദ്ദേഹം അതിനെ എടുത്തിട്ടുള്ളത്. അതിൽ പ്രത്യേകിച്ചൊന്നും അദ്ദേഹത്തിന് ചെയ്യാനില്ല ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.

ബ്രസീൽ ദേശീയ ടീമിന് വേണ്ടി 10 മത്സരങ്ങളാണ് എൻഡ്രിക്ക് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോളടിക്കാൻ താരത്തിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *