ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ :ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് റോയ് കീൻ!

ഈ സീസണിലും തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ പുറത്തെടുക്കുന്നത്. ആകെ നാല് മത്സരങ്ങളാണ് അൽ നസ്റിന് വേണ്ടി റൊണാൾഡോ ഈ സീസണിൽ കളിച്ചിട്ടുള്ളത്.ആ നാലുമത്സരങ്ങളിലും ഗോളടിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.അതിനുശേഷം പോർച്ചുഗലിനു വേണ്ടി രണ്ടു മത്സരങ്ങൾ ഇപ്പോൾ റൊണാൾഡോ കളിച്ചു കഴിഞ്ഞു. രണ്ട് മത്സരങ്ങളിലും റൊണാൾഡോ ഗോളടിക്കുകയും ചെയ്തു.

ഇന്നലെ സ്കോട്ട്ലാന്റിനെതിരെ നടന്ന മത്സരത്തിൽ പോർച്ചുഗലിന്റെ വിജയഗോൾ നേടിയത് റൊണാൾഡോയായിരുന്നു. കരിയറിൽ 901 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു. താരത്തെ പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കീനിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.പക്ഷേ 900 ഗോളുകൾ എന്ന നേട്ടത്തിൽ അദ്ദേഹം ഇപ്പോൾ എത്തിക്കഴിഞ്ഞു. പെനാൽറ്റി ഏരിയയിൽ നിങ്ങൾ ബോൾ എത്തിച്ചു കൊടുത്താൽ മതിയാകും,ക്രിസ്റ്റ്യാനോ അത് ഗോളടിച്ചിരിക്കും. ഇപ്പോഴും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ” ഇതാണ് റോയ് കീൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ആകെ 6 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 6 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 132 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു.കരിയറിൽ ആകെ ആയിരം ഗോളുകൾ നേടുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് ഈയിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *