ഒടുവിൽ ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തി!
കഴിഞ്ഞ കോപ്പ അമേരിക്കയിൽ മോശം പ്രകടനമായിരുന്നു ബ്രസീൽ നടത്തിയിരുന്നത്.ആകെ നാല് മത്സരങ്ങൾ കളിച്ചപ്പോൾ കേവലം ഒരെണ്ണത്തിൽ മാത്രമായിരുന്നു വിജയം നേടാൻ കഴിഞ്ഞത്.എന്നാൽ ഇപ്പോൾ ബ്രസീൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ പരാജയപ്പെടുത്തിയത്.
റോഡ്രിഗോയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.റോഡ്രിഗോ,വിനി,ലൂയിസ് ഹെൻറിക്കെ എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്. ആദ്യപകുതിയിൽ ആക്രമണങ്ങൾ സംഘടിപ്പിച്ചത് ബ്രസീൽ തന്നെയായിരുന്നു.
മത്സരത്തിന്റെ മുപ്പതാം മിനിട്ടിലാണ് റോഡ്രിഗോയുടെ ഗോൾ പിറന്നത്.പക്കേറ്റ നൽകിയ പാസ് സ്വീകരിച്ച താരം ഒരു മികച്ച ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ അതിനു ശേഷം ഗോളുകൾ ഒന്നും നേടാൻ ബ്രസീലിന് കഴിഞ്ഞില്ല.രണ്ടാം പകുതിയിൽ വേണ്ടത്ര ആക്രമണങ്ങൾ സംഘടിപ്പിക്കാനും ബ്രസീലിന് സാധിക്കാതെ പോവുകയായിരുന്നു.
എസ്റ്റവായോ വില്യൻ ബ്രസീലിന് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടുണ്ട്.നിലവിൽ പോയിന്റ് പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ പരാഗ്വയാണ് അവരുടെ എതിരാളികൾ.