മധ്യനിരയുടെ പ്ലാനുകൾ എങ്ങനെയാണ്? വെളിപ്പെടുത്തി ബ്രൂണോ ഗുയ്മിറസ്!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇക്വഡോറാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30ന് ബ്രസീലിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന ഇക്വഡോർ ബ്രസീലിന് വെല്ലുവിളി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അത് മറികടന്നു കൊണ്ട് വിജയം നേടുക എന്നതാണ് ബ്രസീലിന്റെ ലക്ഷ്യം.
റിപ്പോർട്ടുകൾ പ്രകാരം നാളെ ബ്രസീലിന്റെ മധ്യനിരയിൽ ബ്രൂണോ ഗുയ്മിറസ് സ്റ്റാർട്ട് ചെയ്തേക്കും. അദ്ദേഹത്തിനോടൊപ്പം അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിൽ ലുകാസ് പക്കേറ്റ കൂടിയുണ്ടാവും. ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ ആൻഡ്രേയായിരിക്കും സ്റ്റാർട്ട് ചെയ്യുക. മധ്യനിരയുടെ പ്ലാനുകൾ എന്തൊക്കെയാണ്? എന്തൊക്കെ മിഡ്ഫീൽഡിൽ നിന്നും പ്രതീക്ഷിക്കാം എന്നതിന് ഒരു വിശദീകരണം ബ്രൂണോ ഗുയ്മിറസ് നൽകിയിട്ടുണ്ട്.അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” ഒരുപാട് മൂവ്മെന്റുകൾ ഉള്ള ഒരു മിഡ്‌ഫീൽഡിനെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പൊസിഷനുകളിൽ തളച്ചിടപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.മറിച്ച് ഞങ്ങൾ പരസ്പരം റോട്ടേറ്റ് ചെയ്യും.ഞങ്ങൾ മൂന്നുപേരും റൊട്ടേറ്റ് ചെയ്യുന്നതിലൂടെ എതിരാളികൾക്ക് ഞങ്ങളെ മാർക്ക് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.അറ്റാക്കിങ്ങിൽ ഞാനായിരിക്കും കൂടുതൽ പങ്കെടുക്കുക. ബോക്സിലേക്ക് കയറാനുള്ള ഫ്രീഡവും എനിക്കുണ്ട്.ഒരു മികച്ച മത്സരം കളിക്കാൻ കഴിയുമെന്നും മൂന്ന് പോയിന്റുകൾ നേടാൻ കഴിയും എന്നും ഞാൻ പ്രതീക്ഷിക്കുന്നു.എനിക്ക് ഏറെ പ്രിയപ്പെട്ട ഈ നഗരത്തിൽ വിജയം സ്വന്തമാക്കേണ്ടതുണ്ട് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് മോശം പ്രകടനമാണ് ബ്രസീൽ നടത്തുന്നത്. അതിനെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുള്ളത് മധ്യനിരക്ക് തന്നെയാണ്. നെയ്മർ ജൂനിയർ ഇല്ലാത്തതുകൊണ്ടുതന്നെ മധ്യനിരയിൽ നിന്നും ക്രിയേറ്റീവ് ആയിട്ടുള്ള മുന്നേറ്റങ്ങൾ വളരെ കുറവാണ്.ആ ഉത്തരവാദിത്വങ്ങൾ ഇപ്പോൾ പ്രധാനമായും ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് ബ്രൂണോയിലും ലുകാസ് പക്കേറ്റയിലുമാണ്.