റോക്ക് മികച്ച താരമാണ്,പ്ലാനുകളിൽ ഇടമില്ല എന്ന് പറഞ്ഞിട്ടില്ല: ഫ്ലിക്ക്

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ യുവപ്രതിഭയായ വിറ്റോർ റോക്ക് ഇപ്പോൾ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. മറ്റൊരു സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടുവർഷത്തെ ലോൺ കരാറിലാണ് താരം ഒപ്പു വെച്ചിട്ടുള്ളത്. ബാഴ്സയുടെ പുതിയ പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ പ്ലാനുകളിലും അദ്ദേഹത്തിന് സ്ഥാനമില്ലാതെ വരികയായിരുന്നു. ഇതോടുകൂടിയാണ് അദ്ദേഹം റയൽ ബെറ്റിസിലേക്ക് പോയിട്ടുള്ളത്.

താരം ക്ലബ്ബ് വിട്ടതിന് പിന്നാലെ ഫ്ലിക്ക് റോക്കിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു മികച്ച താരമാണ് റോക്ക് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.റോക്കിന് തന്റെ പ്ലാനുകളിൽ ഇടമില്ല എന്നുള്ളത് വ്യാജമായ കാര്യമാണെന്നും താൻ അദ്ദേഹത്തെ പരിഗണിച്ചിരുന്നു എന്നും ഫ്ലിക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അദ്ദേഹത്തെ പരിഗണിക്കുന്നില്ല എന്നത് ഞാൻ പറഞ്ഞിട്ടില്ല.ഒരു അറ്റാക്കിങ് താരം കൂടി ഉണ്ടാവുക എന്നത് ഞങ്ങൾ സംബന്ധിച്ചിടത്തോളം നല്ല ഓപ്ഷൻ തന്നെയാണ്. പക്ഷേ ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നല്ലതാണ്.അദ്ദേഹം ബ്രസീലിയൻ താരമാണ്,ഈ സാഹചര്യങ്ങൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് കൂടുതൽ സമയം ലഭിക്കാനും ഇമ്പ്രൂവ് ആവാനും കഴിയും.അദ്ദേഹം ഒരു മികച്ച താരമാണ്.തീർച്ചയായും ഇതുതന്നെയാണ് ഇദ്ദേഹത്തിന് മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷൻ “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് ബാഴ്സയിൽ തുടർന്നാൽ അവസരങ്ങൾ കുറവായിരിക്കും എന്നും റോക്ക് ചെയ്ത കാര്യങ്ങൾ ശരിയാണ് എന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. താരത്തിന് റയൽ ബെറ്റിസിൽ അവസരങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബാഴ്സയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടായിരുന്നു റോക്കിന് ഈയൊരു തീരുമാനമെടുക്കേണ്ടി വന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *