ഇനിയും മെച്ചപ്പെടേണ്ടതുണ്ട്:ഹൂലിയനെ കുറിച്ച് ഗ്രീസ്മാൻ
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ജിറോണയെ പരാജയപ്പെടുത്തിയത്.ഗ്രീസ്മാൻ,ലോറെന്റെ,കോകെ എന്നിവരായിരുന്നു അത്ലറ്റിക്കോക്ക് വേണ്ടി ഗോളുകൾ നേടിയത്.അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസ് മത്സരത്തിൽ സ്റ്റാർട്ട് ചെയ്തിരുന്നു.
എന്നാൽ താരത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാൻ കഴിഞ്ഞിട്ടില്ല.ഗോളുകളോ അസിസ്റ്റുകളോ അദ്ദേഹം നേടിയിട്ടില്ല. മാത്രമല്ല ഗ്രീസ്മാനുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് മോശമായിരുന്നു.ഇരുവർക്കിടയിലും പരസ്പര ധാരണ കുറവായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഗ്രീസ്മാൻ തന്നെ സംസാരിച്ചിട്ടുണ്ട്. മെച്ചപ്പെടേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എനിക്കും ഹൂലിയനും പലപ്പോഴും പരസ്പരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ കാര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.തീർച്ചയായും അണ്ടർസ്റ്റാൻഡിങ് വർദ്ധിപ്പിക്കാൻ ഞങ്ങൾ രണ്ടുപേരും വർക്ക് ചെയ്യും ” ഇതാണ് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്.
ഒരു കിടിലൻ ഫ്രീകിക്ക് ഗോളായിരുന്നു മത്സരത്തിൽ ഗ്രീസ്മാൻ നേടിയിരുന്നത്.കൂടാതെ ഒരു അസിസ്റ്റ് കൂടി താരം സ്വന്തമാക്കിയിട്ടുണ്ട്.ആദ്യ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ഈ മത്സരത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത് സിമയോണിക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. ഇനി അടുത്ത മത്സരത്തിൽ എസ് പനോളാണ് അത്ലറ്റിക്കോയുടെ എതിരാളികൾ.ഓഗസ്റ്റ് 28 ആം തീയതിയാണ് ഈ ലീഗ് മത്സരം അരങ്ങേറുക.