റോക്ക് ബെറ്റിസിൽ, തങ്ങൾക്കെതിരെ കളിപ്പിക്കാൻ പറ്റില്ല എന്ന് വിചിത്ര ക്ലോസുമായി ബാഴ്സ!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ ബ്രസീലിയൻ യുവ പ്രതിഭയായ വിറ്റോർ റോക്കിനെ സ്വന്തമാക്കിയത്. ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പാരനെയ്ൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയതിനുശേഷമായിരുന്നു റോക്ക് ബാഴ്സലോണയിൽ എത്തിയിരുന്നത്.എന്നാൽ വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ബാഴ്സയിൽ ലഭിച്ചില്ല.ചാവി അവസരങ്ങൾ നൽകാതിരിക്കുകയായിരുന്നു. ഇപ്പോൾ പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ പ്ലാനുകളിലും അദ്ദേഹത്തിന് ഇടം നേടാൻ കഴിഞ്ഞില്ല.

ഇതോടുകൂടി റോക്ക് ബാഴ്സ വിടാൻ തീരുമാനിക്കുകയായിരുന്നു. താരം റയൽ ബെറ്റിസിലേക്കാണ് പോകുന്നത്. ഇക്കാര്യം ഇപ്പോൾ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ സ്ഥിരീകരിച്ചു കഴിഞ്ഞു. രണ്ടുവർഷത്തെ ഒരു ലോൺ കരാറിലാണ് അദ്ദേഹം ഒപ്പ് വെക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പ്രമുഖ സ്പാനിഷ് മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

25 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി റയൽ ബെറ്റിസ് ചെലവഴിച്ചിട്ടുള്ളത്. അതായത് താരത്തിന്റെ 80% റൈറ്റ്സ് ഇവർ വാങ്ങികഴിഞ്ഞു. ഭാവിയിൽ താരത്തെ വിൽക്കുമ്പോൾ ട്രാൻസ്ഫർ ഫീയുടെ 80% റയൽ ബെറ്റിസിനാണ് ലഭിക്കുക. അടുത്ത സമ്മറിൽ റോക്കിനെ ഫ്രീയായി കൊണ്ട് തിരികെ വിളിക്കാൻ എഫ് സി ബാഴ്സലോണക്ക് കഴിയും. പക്ഷേ രണ്ടുവർഷം പൂർത്തിയാക്കിയിട്ടാണ് തിരികെ വിളിക്കുന്നതെങ്കിൽ 27.5 മില്യൺ യൂറോ ബാഴ്സ റയൽ ബെറ്റിസിന് നൽകേണ്ടിവരും.അത്തരത്തിലുള്ള ഒരു ലോൺ കരാറിലാണ് ഇപ്പോൾ ഒപ്പുവെക്കപ്പെട്ടിട്ടുള്ളത്.

എന്നാൽ ഇതിൽ ഒരു വിചിത്രമായ നിബന്ധന കൂടിയുണ്ടായിരുന്നു.ഫിയർ ക്ലോസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. അതായത് റയൽ ബെറ്റിസും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിറ്റോർ റോക്കിനെ ബാഴ്സക്കെതിരെ കളിപ്പിക്കരുത് എന്നായിരുന്നു ക്ലോസ്. പക്ഷേ റോക്ക് ഇത് അംഗീകരിച്ചില്ല.അദ്ദേഹം അത് തള്ളിക്കളയുകയായിരുന്നു. അതോടെ ഈ ക്ലോസ് ഇല്ലാതായിട്ടുണ്ട്. ബാഴ്സക്കെതിരെ കളിക്കാനും തന്റെ കഴിവ് തെളിയിക്കാനും റോക്ക് ഇതിലൂടെ ആഗ്രഹിക്കുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്. താരത്തെ ബാഴ്സക്കെതിരെ കളിപ്പിക്കാൻ റയൽ ബെറ്റിസിന് സാധിക്കുമെന്നും മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിക്കുമെന്നും അത് മുതലെടുക്കാൻ കഴിയും എന്നുമാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *