എൻഡ്രിക്കിനെ സ്വന്തമാക്കാൻ രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകൾ, പ്രതികരിച്ച് റയൽ മാഡ്രിഡ്!
ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് നിലവിൽ മാഡ്രിഡിനോടൊപ്പമാണ് ഉള്ളത്. ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.പക്ഷേ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് അദ്ദേഹം കാണിച്ചിട്ടില്ല. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിൽ നിന്നാണ് അദ്ദേഹത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്.
18 കാരനായ ഈ താരത്തെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ വേണ്ടി രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്.HITC എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രണ്ട് ക്ലബ്ബുകൾ റയൽ മാഡ്രിഡിനെ ബന്ധപ്പെടുകയാണ് ചെയ്തിട്ടുള്ളത്. പക്ഷേ റയൽ തങ്ങളുടെ പ്രതികരണം അറിയിക്കുകയും ചെയ്തു. അതായത് താരത്തെ കൈവിടാൻ നിലവിൽ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല.
വരുന്ന സീസണിൽ പരമാവധി അവസരങ്ങൾ അദ്ദേഹത്തിന് നൽകുക എന്നതാണ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ പദ്ധതി. അതിന് ശേഷം അടുത്ത സീസണിൽ മാത്രമായിരിക്കും അവർ മറ്റെന്തെങ്കിലും തീരുമാനങ്ങൾ എടുക്കുക. നിലവിൽ ന്യൂക്കാസിൽ യുണൈറ്റഡ് ആണ് താരത്തിന് വേണ്ടി അന്വേഷണം നടത്തിയ ഒരു ക്ലബ്ബ്. രണ്ടാമത്തെ പ്രീമിയർ ലീഗ് ക്ലബ്ബ് ഏതാണ് എന്നുള്ളത് വ്യക്തമായിട്ടില്ല.
ഏതായാലും നിലവിൽ എൻഡ്രിക്കിനെ കൈവിടാൻ റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നില്ല.കരിയറിൽ ആകെ 98 മത്സരങ്ങൾ കളിച്ച 30 ഗോളുകൾ നേടിയ താരമാണ് എൻഡ്രിക്ക്. ബ്രസീൽ ദേശീയ ടീമിന് വേണ്ടി 10 മത്സരങ്ങൾ കളിച്ചതാരം മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.എന്നാൽ സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു. ഏതായാലും വരുന്ന സീസണിൽ അദ്ദേഹം റയൽ ജേഴ്സിയിൽ മികവ് കാണിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.