എംബപ്പേയുടെ കാര്യത്തിൽ ശ്രദ്ധിക്കണം:വിനീഷ്യസ് ജൂനിയർ
സൂപ്പർ താരം കിലിയൻ എംബപ്പേ കഴിഞ്ഞ ദിവസമാണ് റയൽ മാഡ്രിഡ് ക്യാമ്പിനോടൊപ്പം ജോയിൻ ചെയ്തത്.താരം ഇപ്പോൾ ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ്.എംബപ്പേ ആ മത്സരത്തിൽ അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എംബപ്പേ-വിനീഷ്യസ്-ബെല്ലിങ്ങ്ഹാം കൂട്ടുകെട്ടിനെ കളിക്കളത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ റയൽ മാഡ്രിഡ് ആരാധകർ ഉള്ളത്.
എംബപ്പേയുടെ വരവിനെക്കുറിച്ച് ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് എംബപ്പേക്കൊപ്പം കളിക്കുന്നത് വളരെയധികം മാരകമായിരിക്കും എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ എംബപ്പേയുടെ കാര്യത്തിൽ തങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ടീമുമായി വേഗം അഡാപ്റ്റാവാൻ വേണ്ടതെല്ലാം ചെയ്തുകൊടുക്കേണ്ടതുണ്ടെന്നും വിനീഷ്യസ് പറഞ്ഞിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേക്കൊപ്പം കളിക്കാൻ കഴിയുന്നത് വളരെ മാരകമായിരിക്കും. ഞങ്ങൾക്ക് ഒരുമിച്ച് ഒരുപാട് വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ എംബപ്പേയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും വേഗത്തിൽ അദ്ദേഹത്തിന് ടീമുമായി അഡാപ്റ്റാവാൻ വേണ്ടി സാധ്യമായതെല്ലാം ഞങ്ങൾ ചെയ്തു നൽകേണ്ടതുണ്ട്.ഒരു ക്ലബ്ബിൽ നിന്നും മറ്റൊരു ക്ലബ്ബിലേക്ക് എത്തുമ്പോൾ എപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകും. പക്ഷേ ബെല്ലിങ്ങ്ഹാമിന്റെ കാര്യത്തിൽ ഞങ്ങൾ നല്ല രൂപത്തിൽ ചെയ്തു.കഴിഞ്ഞ സീസണിൽ ടീമിനോടൊപ്പം ചേർന്ന് അദ്ദേഹം മികച്ച പ്രകടനം നടത്തി.എംബപ്പേയുടെ കാര്യത്തിലും അത് ആവർത്തിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് വിനി പറഞ്ഞിട്ടുള്ളത്.
വരുന്ന ബുധനാഴ്ച അർദ്ധരാത്രിയാണ് റയൽ മാഡ്രിഡും അറ്റലാന്റയും തമ്മിലുള്ള സൂപ്പർ കപ്പ് ഫൈനൽ മത്സരം നടക്കുക.കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ചെൽസിയെ തോൽപ്പിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എന്നാൽ അതിനു മുൻപ് ബാഴ്സലോണയോടും Ac മിലാനോടും റയൽ മാഡ്രിഡ് തോൽവി ഏറ്റുവാങ്ങിയിരുന്നു.