സൺ ഓഫ് എ ബിച്ച് :ഫെലിക്സിന് നേരെ സ്വന്തം ആരാധകരുടെ അധിക്ഷേപം!

കഴിഞ്ഞദിവസം നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വിജയം നേടാൻ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ഒരു ഗോൾ കണ്ടെത്താൻ പോർച്ചുഗീസ് സൂപ്പർ താരമായ ജാവോ ഫെലിക്സിന് സാധിച്ചിരുന്നു. പിന്നീട് ആദ്യപകുതിക്ക് ശേഷം അദ്ദേഹത്തെ പരിശീലകൻ പിൻവലിക്കുകയും ചെയ്തു.

എന്നാൽ സ്വന്തം ആരാധകരിൽ നിന്ന് അഥവാ അത്ലറ്റിക്കോ ആരാധകരിൽ നിന്ന് വലിയ പ്രതിഷേധങ്ങളാണ് ഈ പോർച്ചുഗീസ് സൂപ്പർ താരത്തിന് ഏൽക്കേണ്ടി വന്നത്.അവർ ഫെലിക്സിന് നേരെ അധിക്ഷേപകരമായ ചാന്റ് ചാടുകയായിരുന്നു.’ ആ പോർച്ചുഗീസുകാരൻ,അവൻ സൺ ഓഫ് എ ബിച്ച് ആണ് ‘ എന്നായിരുന്നു അവർ ചാന്റ് മുഴക്കിയിരുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ബാഴ്സലോണക്ക് വേണ്ടി കളിച്ച താരമാണ് ഫെലിക്സ്. രണ്ടുതവണ ഇദ്ദേഹം തന്റെ മുൻ അത്ലറ്റിക്കോക്കെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു. അന്ന് തന്നെ അത്ലറ്റിക്കോ ആരാധകർ താരത്തിന് നേരെ അധിക്ഷേപങ്ങൾ നടത്തിയിരുന്നു.അത്ലറ്റിക്കോ പരിശീലകനായ ഡിയഗോ സിമയോണിയുമായി ബന്ധം വഷളായതിനെത്തുടർന്നായിരുന്നു ഫെലിക്സ് ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിട്ടിരുന്നത്.ആദ്യം ചെൽസിക്കും പിന്നീട് ബാഴ്സക്കും വേണ്ടിയാണ് താരം കളിച്ചത്.അത്ലറ്റിക്കോ താരമായിരിക്കെ ബാഴ്സയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് അവിടേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞത് അത്ലറ്റിക്കോ ആരാധകരെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു.

ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് അത്ലറ്റിക്കോ ആരാധകരിൽ നിന്ന് തന്നെ ഈ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നത്. ഏതായാലും അദ്ദേഹം എപ്പോഴും ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹത്തെ നിലനിർത്തുക എന്നത് ബാഴ്സക്ക് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ല ഈ പോർച്ചുഗീസ് താരത്തെ എത്തിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *