ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച താരം,ക്ലബ്ബിനെ എംബപ്പേ വേറെ ലെവലാക്കും:മുൻ പരിശീലകൻ!

സൂപ്പർ താരം കിലിയൻ എംബപ്പേ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് നിർണായക ചുവടുവെപ്പ് നടത്തിയത്.പിഎസ്ജിയിലെ കരിയർ അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം റയൽ മാഡ്രിഡിലേക്ക് വരികയായിരുന്നു. അതേസമയം മറ്റൊരു പ്രധാനപ്പെട്ട തീരുമാനം കൂടി അദ്ദേഹം എടുത്തിരുന്നു. ഫ്രഞ്ച് ക്ലബ്ബായ കേനിനെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. 20 മില്യൺ യൂറോ നൽകിക്കൊണ്ട് ക്ലബ്ബിന്റെ 80% ഓഹരിയാണ് എംബപ്പേ വാങ്ങിയിട്ടുള്ളത്. ബാക്കിവരുന്ന 20% ഓഹരി പിയറെ ആന്റിൻ ക്യാപ്റ്റണിന്റെ കൈവശമാണ്.

2012 മുതൽ 2018 വരെ ഈ ക്ലബ്ബിനെ പരിശീലിപ്പിച്ച വ്യക്തിയാണ് പാട്രിസ് ഗരാണ്ടെ. അദ്ദേഹം ഇപ്പോൾ ചില കാര്യങ്ങൾ എംബപ്പേയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച താരം ഇപ്പോൾ എംബപ്പേയാണ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.എംബപ്പേയുടെ കീഴിൽ കേൻ ക്ലബ്ബ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.മുൻ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഏകദേശം ഒരു മാസത്തോളമായി ആളുകൾ ഇതേക്കുറിച്ച് എന്നോട് സംസാരിക്കുന്നു.പക്ഷേ ഞാൻ ഇത് വിശ്വസിച്ചിരുന്നില്ല.എംബപ്പേ ക്ലബ്ബ് ഏറ്റെടുത്തു എന്നുള്ളത് അസാധാരണമായ ഒരു കാര്യമാണ്.സാമ്പത്തികപരമായി ഇത് ഒരുപാട് ഗുണം ചെയ്യും. കൂടാതെ ക്ലബ്ബിന്റെ പ്രതിച്ഛായ വർദ്ധിക്കും. കാരണം ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച താരമാണ് ക്ലബ്ബിന് ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം വെറുതെ ഏറ്റെടുക്കുന്നതല്ല.അദ്ദേഹത്തിന്റെ വിന്നിങ് മെന്റാലിറ്റിയും ഈ ക്ലബ്ബിൽ ഉണ്ടാകും. അദ്ദേഹത്തിന് കീഴിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ക്ലബ്ബിന് സാധിക്കും “ഇതാണ് അവരുടെ മുൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഫ്രാൻസിലെ സെക്കൻഡ് ഡിവിഷനിലാണ് ഈ ക്ലബ്ബ് ഇപ്പോൾ കളിക്കുന്നത്. ഫസ്റ്റ് ഡിവിഷനിലേക്ക് അവരെ കൊണ്ടുവരിക എന്നതായിരിക്കും ഇപ്പോഴത്തെ ലക്ഷ്യം.എംബപ്പേക്ക് കീഴിൽ കൂടുതൽ മികച്ച താരങ്ങളെ കൊണ്ടുവന്ന് നല്ല രൂപത്തിലേക്ക് മാറാൻ കഴിയും എന്ന് തന്നെയാണ് ക്ലബ്ബിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *