എൻഡ്രിക്കും എംബപ്പേയുമെത്തി,റയലിന്റെ സ്ക്വാഡ് വാല്യൂ കുതിച്ചുയർന്നു
രണ്ട് താരങ്ങളെയാണ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് കൊണ്ടുവന്നിട്ടുള്ളത്. ഒരാൾ കിലിയൻ എംബപ്പേയാണ്. ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. മറ്റൊരു താരം എൻഡ്രിക്കാണ്. താരത്തിന് വേണ്ടി റയൽ മാഡ്രിഡ് ഏകദേശം 60 മില്യൺ യൂറോയോളം ചിലവഴിച്ചിട്ടുണ്ട് എന്നതാണ് കണക്കുകൾ.ഈ 2 താരങ്ങളും വന്നതോടുകൂടി റയൽ മാഡ്രിഡിന്റെ സ്ക്വാഡ് വാല്യൂ കുത്തനെ ഉയർന്നിട്ടുണ്ട്.
നിലവിൽ 1.8 ബില്യൺ യൂറോയാണ് റയൽ മാഡ്രിഡ് സ്ക്വാഡിന്റെ വാല്യൂ.CIES ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നിലവിൽ ടീമിനകത്ത് ഏറ്റവും കൂടുതൽ മൂല്യമുള്ള താരം ജൂഡ് ബെല്ലിങ്ങ്ഹാമാണ്. 285 മില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ മൂല്യം. കഴിഞ്ഞ സീസണിലെ താരത്തിന്റെ തകർപ്പൻ പ്രകടനമാണ് ഇതിന് കാരണമായിട്ടുള്ളത്.എംബപ്പേയും വിനീഷ്യസുമൊക്കെ താരത്തിന്റെ പിറകിലാണ് വരുന്നത്.
അതേസമയം കിലിയൻ എംബപ്പേയുടെ നിലവിലെ മൂല്യം 250 മില്യൺ യൂറോയാണ്. താരത്തിന്റെ സാലറി കുറഞ്ഞതും സൈനിങ് ബോണസ് സ്വന്തമാക്കിയതും ഇതിനെ ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ.വിനീഷ്യസ് ജൂനിയറുടെ നിലവിലെ മൂല്യം വരുന്നത് 231.5 മില്യൺ യൂറോയാണ്. റയൽ മാഡ്രിഡിന്റെ സ്ക്വാഡ് വാല്യു ഇത്രയും ഉയരാൻ കാരണം ഈ മൂന്നു താരങ്ങൾ തന്നെയാണ്.
203 മില്യൺ യൂറോയാണ് റോഡ്രിഗോയുടെ മൂല്യം.122 മില്യൺ യൂറോയാണ് ഫെഡ വാൽവെർദെയുടെ മൂല്യം എങ്കിൽ 113 മില്യൺ യൂറോ യാണ് കമവിങ്കയുടെ മൂല്യം. ഇങ്ങനെ റയൽ മാഡ്രിഡിന്റെ എല്ലാ യുവ താരങ്ങളുടെയും മൂല്യം കുതിച്ചുയർന്നിരിക്കുകയാണ്.കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ തകർപ്പൻ പ്രകടനം തന്നെയാണ് ഇതിന് കാരണം. ഇന്ന് ലോകത്ത് ഏറ്റവും മൂല്യമുള്ള ക്ലബ്ബായി മാറാൻ റയൽ മാഡ്രിഡിനെ സഹായിച്ചതും ഇതുതന്നെയാണ്.