സൂര്യൻ വന്ന് ഒരു ഹായ് പറഞ്ഞിട്ട് പോയി:എഡേഴ്സൺ ദുഃഖത്തിലാണ്!
ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സൺ ദീർഘകാലമായി മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന താരമാണ്.എന്നാൽ ഈ സമ്മറിൽ അദ്ദേഹം സിറ്റി വിടാനുള്ള ഒരു ശ്രമം നടത്തിയിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റുമായി താരം ചർച്ചകൾ നടത്തിയിരുന്നു എന്നുള്ളത് മാത്രമല്ല അവരുമായി പേഴ്സണൽ അഗ്രിമെന്റിൽ എത്തുകയും ചെയ്തിരുന്നു.
അതായത് അൽ നസ്റിനോട് എഡേഴ്സൺ ഓക്കേ പറഞ്ഞിരുന്നു. പക്ഷേ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിൽ എത്താൻ അൽ നസ്റിന് സാധിച്ചിരുന്നില്ല. 30 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി അൽ നസ്ർ ഓഫർ ചെയ്തിരുന്നത്. എന്നാൽ 60 മില്യൺ യൂറോ നൽകണമെന്ന് സിറ്റി വാശി പിടിക്കുകയായിരുന്നു. 40 മില്യണിലേക്ക് വരെ അൽ നസ്ർ എത്തിയെങ്കിലും സിറ്റി വഴങ്ങിയില്ല. ഇതോടുകൂടി അൽ നസ്ർ ഇതിൽ നിന്ന് പിൻവാങ്ങുകയും മറ്റൊരു ഗോൾകീപ്പർ സ്വന്തമാക്കുകയും ചെയ്തു
അതായത് മറ്റൊരു ബ്രസീലിയൻ ഗോൾകീപ്പറായ ബെന്റോയെ ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പാരനെയ്ൻസിൽ നിന്നാണ് അൽ നസ്ർ സ്വന്തമാക്കിയത്. ഇക്കാര്യം അവർ ഒഫീഷ്യലായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് അൽ നസ്റിലേക്ക് എത്താൻ സാധിക്കാത്തതിൽ എഡേഴ്സൺ ദുഃഖിതനാണ് എന്ന വ്യക്തമാണ്. കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി അതാണ് സൂചിപ്പിക്കുന്നത്. സൂര്യൻ വന്ന് ഒരു ഹായ് പറഞ്ഞിട്ട് ഗുഡ് ബൈ ചൊല്ലി പോയി എന്നാണ് എഡേഴ്സൺ തന്റെ ചിത്രത്തിന് ക്യാപ്ഷനായി കൊണ്ട് എഴുതിയിരിക്കുന്നത്.അൽ നസ്റിന്റെ ഡീൽ നടക്കാതെ പോയതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം മാഞ്ചസ്റ്റർ ചെയ്തത് മണ്ടത്തരമാണ് എന്ന ഒരു വിലയിരുത്തൽ പലരും നടത്തുന്നുണ്ട്. അതായത് 40 മില്യൺ യൂറോക്ക് എഡേഴ്സണെ വിട്ട് നൽകി പകരം ബെന്റോയെ കൊണ്ടുവന്നിരുന്നെങ്കിൽ അത് നന്നായിരുന്നേനെ എന്നാണ് പലരുടെയും നിരീക്ഷണം. സമീപകാലത്ത് തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ഗോൾകീപ്പറാണ് ബെന്റോ.ഭാവിയിൽ ബ്രസീലിന്റെ ഗോൾകീപ്പറായി കൊണ്ട് പലരും പരിഗണിക്കുന്നത് ഈ താരത്തെയാണ്.