ജോർജിയൻ താരങ്ങൾക്ക് കോളടിച്ചു, രാജ്യത്തെ സമ്പന്നൻ നൽകിയത് വൻ തുക!
ഫിഫ റാങ്കിങ്ങിൽ 74ആം സ്ഥാനത്തുള്ള ജോർജിയൻ ടീം കഴിഞ്ഞ ദിവസം ഒരു പുതിയ ചരിത്രമാണ് കുറിച്ചത്. ആദ്യമായിട്ടാണ് അവർ യൂറോ കപ്പിൽ പങ്കെടുക്കുന്നത്. തങ്ങളുടെ ആദ്യ മേജർ ടൂർണമെന്റിൽ തന്നെ നോക്കോട്ടിലേക്ക് പ്രവേശിക്കാൻ അവർക്ക് സാധിച്ചു. വമ്പൻമാരായ പോർച്ചുഗലിന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചു കൊണ്ടാണ് ജോർജിയ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്. ജോർജിയൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു അസാധാരണ നേട്ടമാണ്.
അതുകൊണ്ടുതന്നെ വലിയ പ്രശംസകളാണ് ഇപ്പോൾ ക്വാരഷ്ക്കേലിയക്കും സംഘത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വലിയ ഒരു റിവാർഡും ഇവരെ തേടിയെത്തിയിട്ടുണ്ട്. അതായത് ജോർജിയയിലെ അതി സമ്പന്നനായ വ്യക്തിയാണ് ബിസിന ഇവാനിഷ് വിലി.രാജ്യത്തെ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം. ഇപ്പോൾ ജോർജിയൻ ഫുട്ബോൾ ടീമിന് 8.4 മില്യൺ പൗണ്ട് സമ്മാനമായി കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 30 മില്യൺ ജോർജിയൻ ലാറിയാണ് ഈ തുക വരുന്നത്. മാത്രമല്ല മറ്റൊരു വാഗ്ദാനം കൂടി അദ്ദേഹം നൽകിയിട്ടുണ്ട്.
അതായത് പ്രീ ക്വാർട്ടറിൽ വിജയിച്ചുകൊണ്ട് ക്വാർട്ടറിലേക്ക് മുന്നേറിയാൽ മറ്റൊരു 30 മില്യൻ കൂടി അദ്ദേഹം നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് തീർച്ചയായും ജോർജിയൻ താരങ്ങൾക്ക് പ്രചോദനം നൽകുന്ന ഒന്നാണ്. എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഈ തുക ജോർജിയൻ താരങ്ങൾക്കിടയിലും കോച്ചിംഗ് സ്റ്റാഫിനിടയിലും വീതം വെക്കുകയാണ് ചെയ്യുക. എന്നാൽ വാഗ്ദാനം ചെയ്യപ്പെട്ട 30 മില്യൺ കൂടി ലഭിക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്തെന്നാൽ കരുത്തരായ സ്പെയിനാണ് ജോർജിയയുടെ പ്രീ ക്വാർട്ടറിലെ എതിരാളികൾ.സ്പെയിനിനെ മറികടക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിച്ചു കൊണ്ടാണ് സ്പെയിൻ വരുന്നത്. മികച്ച പ്രകടനം അവർ നടത്തുന്നുമുണ്ട്. വരുന്ന ഞായറാഴ്ച അർദ്ധരാത്രിയാണ് സ്പെയിനും ജോർജിയയും തമ്മിലുള്ള മത്സരം അരങ്ങേറുക.