രാജ്യത്തിന് തന്നെ നാണക്കേട് :ബെല്ലിങ്ങ്ഹാമിനെതിരെ ഇംഗ്ലീഷ് ആരാധകർ!
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ഇംഗ്ലണ്ടിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.സ്ലോവേനിയയാണ് ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ഗ്രൂപ്പിൽ 5 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ഇംഗ്ലണ്ട് തന്നെയാണ്. പക്ഷേ വളരെ മോശം പ്രകടനമാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ നടത്തിയിട്ടുള്ളത്. നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും അതൊന്നും തന്നെ ഇംഗ്ലണ്ടിന് തുണയായിട്ടില്ല.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുത്ത താരമാണ് ബെല്ലിങ്ങ്ഹാം.എന്നാൽ ഇംഗ്ലണ്ടിന് വേണ്ടി മോശം പ്രകടനമാണ് നടത്തുന്നത്. ഇന്നലത്തെ മത്സരത്തിൽ ബെല്ലിങ്ങ്ഹാമിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു.ടീമിന് വേണ്ടി യാതൊരു ഒന്നും തന്നെ കോൺട്രിബ്യൂട്ട് ചെയ്യാൻ ബെല്ലിങ്ങ്ഹാമിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ആരാധകർ വലിയ വിമർശനങ്ങളാണ് ഈ താരത്തിന് നേരെ അഴിച്ചു വിട്ടിരിക്കുന്നത്.സോഷ്യൽ മീഡിയയിലെ ഒന്ന് രണ്ട് ആരാധകരുടെ കമന്റുകൾ നമുക്കൊന്ന് പരിശോധിക്കാം.
“ബെല്ലിങ്ങ്ഹാമിനെ പിടിച്ച് പുറത്തിടുകയാണ് വേണ്ടത്. എന്തൊരു മോശം പ്രകടനമാണ് ഇത്.എന്തൊരു മടിയനാണ് അദ്ദേഹം.ബെല്ലിങ്ങ്ഹാം ഈ രാജ്യത്തിന് തന്നെ നാണക്കേടാണ്. സ്വന്തം രാജ്യത്തെ ആളുകളെ പ്രതിനിധീകരിച്ചു കൊണ്ടാണ് നിങ്ങൾ കളിക്കുന്നത് എന്ന കാര്യം മറക്കാൻ പാടില്ല ” ഇതാണ് ഒരു ആരാധകന്റെ കമന്റ്.
മറ്റൊരാൾ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.’ സ്ലോവേനിയക്കെതിരെ ഏറ്റവും കൂടുതൽ തവണ Vamos ഷൌട്ട് ചെയ്ത താരം ബെല്ലിങ്ങ്ഹാമാണ്. 8 തവണയാണ് Vamos ഷൌട്ട് ചെയ്തിരിക്കുന്നത്. അഭിനന്ദനങ്ങൾ ബെല്ലിങ്ങ്ഹാം ‘ ഇതാണ് സർക്കാസം രൂപത്തിലുള്ള ഒരു കമന്റ്.
കൂടാതെ മറ്റുള്ള എല്ലാ ഇംഗ്ലീഷ് താരങ്ങൾക്കും ഇപ്പോൾ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. അധികം വൈകാതെ തന്നെ വീട്ടിലേക്ക് മടങ്ങിയെത്താം എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. പരിശീലകൻ സൗത്ത് ഗേറ്റിനും വലിയ വിമർശനങ്ങളാണ് നൽകേണ്ടി വരുന്നത്. മത്സരത്തിനിടെ ഇംഗ്ലണ്ട് ആരാധകർ തന്നെ തങ്ങളുടെ സ്വന്തം ടീമിനെ കൂവി വിളിക്കുകയും ചെയ്തിരുന്നു.