ചാമ്പ്യൻസ് ലീഗിൽ കിരീട സാധ്യത ആ 2 ടീമുകൾക്ക്: വെംഗർ പറയുന്നു
യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഈ മാസം 7ന് പുനരാരംഭിക്കുകയാണ്. ഇത്തവണ ആര് കിരീടം ചൂടുമെന്ന ചർച്ച ഫുട്ബോൾ പ്രേമികൾക്കിടയിൽ സജീവമായിക്കഴിഞ്ഞു. മുൻ ആഴ്സണൽ പരിശീലകനായ ആഴ്സൺ വെംഗർ 2 ടീമുകൾക്കാണ് ഇത്തവണ കിരീട സാധ്യത കൽപ്പിക്കുന്നത്. ഒന്ന് മാഞ്ചസ്റ്റർ സിറ്റിയും മറ്റൊന്ന് PSGയുമാണ് അദ്ദേഹത്തിൻ്റെ സാധ്യത ലിസ്റ്റിൽ ഉള്ളത്.
Arsene Wenger picks his two favourites to win Champions League this summer https://t.co/05FIYsI4P0
— The Sun Football ⚽ (@TheSunFootball) August 3, 2020
ആഴ്സൺ വെംഗറുടെ വാക്കുകൾ ബ്രിട്ടീഷ് മാധ്യമമായ മെട്രോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ: ”അറ്റലാൻ്റക്കും അത്ലറ്റിക്കോ മാഡ്രിഡിനും എതിരെ കളിക്കുമ്പോൾ എന്തും സംഭവിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം PSGയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടാൻ ഏറ്റവും സാധ്യതയുള്ള ടീമുകൾ. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, മൂന്നോ നാലോ വർഷം മുമ്പുണ്ടായിരുന്ന PSG സ്ക്വോഡിനേക്കാൾ ദുർബലമാണ് ഇപ്പോഴത്തെ അവരുടെ ടീം. ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിൻ്റെ നിലവാരവും മോശമായിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച രണ്ടോ മൂന്നോ ക്ലബ്ബുകൾ എടുത്താൽ അതിൽ PSG ഉണ്ടാവും”.