എന്റെ ഊഴം കഴിഞ്ഞു,ഇനി നിന്റേത് :എംബപ്പേക്ക് ക്രിസ്റ്റ്യാനോയുടെ സന്ദേശം!
ഒടുവിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബപ്പേയുടെ കാര്യത്തിൽ ഇന്നലെ റയൽ മാഡ്രിഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.കിലിയൻ എംബപ്പേയെ ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിൽ റയൽ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു.അഞ്ച് വർഷത്തെ കോൺട്രാക്റ്റിലാണ് അദ്ദേഹം ഒപ്പ് വെച്ചിട്ടുള്ളത്. 2029 വരെ അദ്ദേഹം റയൽ മാഡ്രിഡ് ജഴ്സിയിൽ ഉണ്ടാകും.
റയലിലേക്ക് എത്തിയ കാര്യം എംബപ്പേ കിലിയൻ എംബപ്പേ തന്നെ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിരുന്നു.റയൽ മാഡ്രിഡിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തുന്ന ചിത്രങ്ങളൊക്കെ അദ്ദേഹം പങ്കുവെച്ചിരുന്നു. തന്റെ ഇഷ്ട താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമുള്ള ചിത്രവും എംബപ്പേ പങ്കുവെച്ചിരിക്കുന്നു.ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ എംബപ്പേക്ക് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ രേഖപ്പെടുത്തിയ കമന്റ് ഇപ്പോൾ വൈറലാകുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്റെ ഊഴം അവസാനിച്ചിരിക്കുന്നു.ഇനി നീ ബെർണാബുവിൽ പ്രകാശം പരത്തുന്നത് കാണാൻ ആവേശഭരിതനായി കാത്തിരിക്കുന്നു, ഇതാണ് റൊണാൾഡോ കമന്റ് ആയിക്കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഐഡോളായി പരിഗണിക്കുന്ന താരമാണ് എംബപ്പേ.റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിൻഗാമിയാവാൻ എംബപ്പേക്ക് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.