ബാഴ്സയും ബയേണുമാണ് ഹോട്ട് സ്പോട്ടുകൾ: ഫ്ലിക്കിനെ കുറിച്ച് മുള്ളർ!

എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി കൊണ്ട് ഹാൻസി ഫ്ലിക്ക് ചുമതല ഏൽക്കുകയാണ്. ചാവിയുടെ പകരക്കാരനായി കൊണ്ടാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മുൻപ് ബയേണിന് ഒരുപാട് കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് ഇദ്ദേഹം. ഒരു കലണ്ടർ വർഷത്തിൽ 6 കിരീടങ്ങൾ നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ജർമ്മൻ സൂപ്പർ താരമായ തോമസ് മുള്ളറെ നാല് വർഷം പരിശീലിപ്പിച്ച പരിശീലകനാണ് ഫ്ലിക്ക്. രണ്ടുവർഷം ബയേണിലും രണ്ടുവർഷം ജർമ്മൻ ദേശീയ ടീമിലുമായിരുന്നു പരിശീലിപ്പിച്ചിരുന്നത്. അദ്ദേഹം ഇപ്പോൾ ഫ്ലിക്കിന്റെ ബാഴ്സലോണ ദൗത്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.2 FCB കൾ അഥവാ ബാഴ്സയും ബയേണും ഹോട്ട് സ്പോട്ടുകൾ ആണെന്നും ഈ രണ്ടു ക്ലബ്ബുകളിലുമുള്ള പ്രഷർ വളരെയധികം ഉയർന്നതാണ് എന്നുമാണ് മുള്ളർ പറഞ്ഞിട്ടുള്ളത്.ഫ്ലിക്ക് ബാഴ്സയിൽ സക്സസാവുമെന്നുള്ള പ്രതീക്ഷയും ഇദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.മുള്ളറുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഫ്ലിക്കിന്റെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.FCB കൾ രണ്ടും ഹോട്ട് സ്പോട്ടുകളാണ്.എന്തെന്നാൽ ഈ രണ്ട് ക്ലബുകളിലുമുള്ള പ്രഷർ വളരെയധികം വലുതാണ്.പ്രത്യേകിച്ച് പരിശീലകർക്ക്,കാരണം അവരിലുള്ള പ്രതീക്ഷകൾ വളരെ ഉയർന്നതായിരിക്കും.ഫ്ലിക്ക് ബാഴ്സലോണയിൽ സക്സസാവുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് മുള്ളർ പറഞ്ഞിട്ടുള്ളത്.

ബയേണിന് ആകെ 7 കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് ഫ്ലിക്ക്.എന്നാൽ ജർമ്മനിയുടെ ദേശീയ ടീമിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.വേൾഡ് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായിരുന്നു.തുടർന്ന് അദ്ദേഹത്തിന് തന്റെ പരിശീലക സ്ഥാനം നഷ്ടമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *