കരുത്ത് കാണിച്ച് ബാഴ്സ യുവതാരങ്ങൾ, യൂറോ കപ്പിനുള്ള സ്പെയിൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു!
വരുന്ന യൂറോ കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നായ സ്പെയിൻ തങ്ങളുടെ സ്‌ക്വാഡ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പരിശീലകനായ ലാ ഫുവന്റെയാണ് പ്രൊവിഷണൽ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുള്ളത്.29 താരങ്ങൾക്കുള്ള സ്‌ക്വാഡാണ് അവർ പ്രഖ്യാപിച്ചിട്ടുള്ളത്. യൂറോ കപ്പ്നു മുൻപ് മൂന്നു താരങ്ങളെ ഒഴിവാക്കിക്കൊണ്ട് 26 അംഗ സ്‌ക്വാഡായി കൊണ്ട് ചുരുക്കപ്പെടും.
യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഒരു ടീമിനെ തന്നെയാണ് പരിശീലകൻ പ്രഖ്യാപിച്ചിട്ടുള്ളത്. ബാഴ്സലോണയുടെ യുവ സൂപ്പർതാരങ്ങളായ ഫെർമിൻ ലോപസ്,പെഡ്രി,കുബാർസി,ലാമിനെ യമാൽ എന്നിവരൊക്കെ ഇടം നേടിയിട്ടുണ്ട്. അതേസമയം പരിക്ക് കാരണം ഗാവി പുറത്തായിട്ടുണ്ട്.റയൽ താരങ്ങളായ നാച്ചോ,ഹൊസേലു,കാർവഹൽ എന്നിവരും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.സ്പെയിൻ സ്‌ക്വാഡ് ഇങ്ങനെയാണ്.
Goalkeeper: Unai Simon, Raya, Remiro.
Defenders: Carvajal, Navas, Laporte, Le Normand, Nacho, Vivian, Cubarsi, Grimaldo, Cucurella.
Midfielders: Rodri, Zubimendi, Fabian, Merino, M.Llorente, Pedri, Aleix Garcia, Baena, Fermin Lopez.
Attackers: Morata, Joselu, Oyarzabal, Olmo, F.Torres, Nico Williams, Yamal, Ayoze Perez.
യൂറോ കപ്പിന് മുൻപ് രണ്ട് സൗഹൃദ മത്സരങ്ങൾ സ്പെയിൻ കളിക്കുന്നുണ്ട്.അണ്ടോറ,നോർത്തൺ അയർലാന്റ് എന്നിവരാണ് സ്പെയിനിന്റെ എതിരാളികൾ.ആ രണ്ട് സൗഹൃദ മത്സരങ്ങൾക്ക് കൂടിയുള്ള സ്‌ക്വാഡ് ഇത്. യൂറോ കപ്പിൽ ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിന്റെ എതിരാളികൾ.