ബ്രേക്കിങ് ന്യൂസ്: ടോണി ക്രൂസ് വിരമിച്ചു!

റയൽ മാഡ്രിഡ് ആരാധകരെ വളരെയധികം ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.റയലിന്റെ ജർമ്മൻ സൂപ്പർതാരമായ ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു.താരം തന്നെയാണ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്.റയൽ മാഡ്രിഡിൽ നിന്നും ജർമൻ ദേശീയ ടീമിൽ നിന്നും ഈ മധ്യനിര താരം പടിയിറങ്ങുകയാണ്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് കളിക്കുന്നുണ്ട്.ക്രൂസിന്റെ റയൽ മാഡ്രിഡ് ജേഴ്സിയിലെ അവസാനത്തെ മത്സരം അതായിരിക്കും.തുടർന്ന് അദ്ദേഹം യൂറോ കപ്പിൽ ജർമ്മനിക്ക് വേണ്ടി കളിക്കും. അതിനുശേഷം ഫുട്ബോൾ അവസാനിപ്പിക്കും എന്നാണ് ക്രൂസിന്റെ പ്രഖ്യാപനം.അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏവരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്.

അദ്ദേഹം റയൽ മാഡ്രിഡുമായി കോൺട്രാക്ട് പുതുക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഈ 34 ആമത്തെ വയസ്സിൽ തന്നെ അദ്ദേഹം കളി അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ജർമ്മനിക്കൊപ്പം വേൾഡ് കപ്പ് നേടിയ താരമാണ് ഇദ്ദേഹം.റയലിനോടൊപ്പം നിരവധി ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.റയലിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത ഒരു നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *