ജീസസിന് ക്ലബ്ബിൽ ആജീവനാന്ത കരാർ, സാലറി ചാരിറ്റിക്ക് നൽകാൻ തീരുമാനിച്ച താരം!

സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടി 17 വർഷക്കാലം കളിച്ചിട്ടുള്ള അവരുടെ ഇതിഹാസമാണ് ജീസസ് നവാസ്. പ്രതിരോധ നിരതാരമായ ഇദ്ദേഹം 2000ലാണ് തന്റെ സെവിയ്യ കരിയർ ആരംഭിക്കുന്നത്. അത് മുതൽ 2013 വരെ ഇദ്ദേഹം സെവിയ്യയുടെ ഭാഗമായി.പിന്നീട് 2013 മുതൽ 2017 വരെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് ഈ ഡിഫൻഡർ കളിച്ചത്.തുടർന്ന് സെവിയ്യയിലേക്ക് തന്നെ അദ്ദേഹം മടങ്ങിയെത്തി.

38 കാരനായ താരം ഈ സീസണിന് ശേഷം സെവിയ്യയോട് വിട പറയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഇതിഹാസത്തെ കൈവിടാൻ സെവിയ്യ തയ്യാറായിട്ടില്ല. ഒരു ആജീവനാന്ത കരാറാണ് ഈ ക്ലബ്ബ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ജീവിതകാലം മുഴുവനും അദ്ദേഹത്തിന് സെവിയ്യയുടെ ഭാഗമായി തുടരാം. ക്ലബ്ബിന്റെ അസിസ്റ്റന്റ് ആയി കൊണ്ടുള്ള ജോലിയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

ഈ സീസണിന് ശേഷം ക്ലബ്ബ് വിടാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ വരുന്ന ഡിസംബർ മാസം വരെ താരമായി കൊണ്ട് തുടരാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. പക്ഷേ അതുവരെയുള്ള സാലറി അദ്ദേഹം കൈപ്പറ്റില്ല. മറിച്ച് ചാരിറ്റിക്കുള്ള ഡൊണേഷൻ ആയി കൊണ്ട് അദ്ദേഹം നൽകും. തുടർന്ന് ഡിസംബറിൽ കളി അവസാനിപ്പിച്ച് ക്ലബ്ബിന്റെ അസിസ്റ്റന്റ് ആയി കൊണ്ടാണ് അദ്ദേഹം തുടരുക. അർഹിച്ച അംഗീകാരമാണ് ഈ സ്പാനിഷ് ക്ലബ്ബ് തങ്ങളുടെ ഇതിഹാസത്തിന് ഇപ്പോൾ നൽകിയിട്ടുള്ളത്.

സെവിയ്യ എന്ന ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം ഇദ്ദേഹമാണ്.സെവിയ്യക്കൊപ്പം യൂറോപ ലീഗ്,കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയൊക്കെ ഈ താരം സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.സ്പെയിനിനൊപ്പം ഫിഫ വേൾഡ് കപ്പ്,യുറോ കപ്പ്,നേഷൻസ് ലീഗ് എന്നിവയൊക്കെ സ്വന്തമാക്കിയിട്ടുള്ള ഇതിഹാസം കൂടിയാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *