ഒഫീഷ്യൽ: ഒടുവിൽ ഫ്രഞ്ച് സൂപ്പർ താരം എംഎൽഎസിൽ!
സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നതുകൊണ്ടുതന്നെ അമേരിക്കൻ ലീഗിന് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ പ്രകടനം വീക്ഷിക്കാൻ വേണ്ടി ഒരുപാട് ആരാധകർ ഇന്ന് എംഎൽഎസിനെ ഫോളോ ചെയ്യുന്നുണ്ട്.മാത്രമല്ല കൂടുതൽ മികച്ച താരങ്ങൾ ഇപ്പോൾ അമേരിക്കൻ ലീഗിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഫ്രഞ്ച് സൂപ്പർതാരമായ ഒലിവർ ജിറൂദ് ഇനി എംഎൽഎസിലാണ് കളിക്കുക.
ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.ലോസ് ആഞ്ചലസ് എഫ്സിയാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. ഇതുവരെ Ac മിലാന് വേണ്ടി കളിച്ചിരുന്ന ഈ സൂപ്പർ താരം ഫ്രീ ഏജന്റായി കൊണ്ടാണ് ലോസ് ആഞ്ചലസ് എഫ്സിയിലേക്ക് എത്തിയിരിക്കുന്നത്. 2025 ഡിസംബർ വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്.
🇫🇷 France's all-time leading scorer will wear Black & Gold.
— LAFC (@LAFC) May 14, 2024
See Olivier Giroud in action.
🎟️ https://t.co/2NVfcX1JqG pic.twitter.com/bVVOuURXMO
LAFCയുടെ സൂപ്പർതാരമായ കാർലോസ് വേല ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ആ സ്ഥാനത്തേക്കാണ് ജിറൂദിനെ അവർ കൊണ്ടുവന്നിട്ടുള്ളത്. ഫ്രഞ്ച് ഗോൾകീപ്പറായിരുന്ന ഹ്യൂഗോ ലോറിസ് ഈ ക്ലബ്ബിൽ തന്നെയാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യവും ജിറൂദിനെ ഈ ടീമിലേക്ക് എത്തിക്കാൻ സഹായിച്ചിട്ടുണ്ട്.ജിറൂദ് കൂടി എത്തിയതോടെ അമേരിക്കൻ ലീഗിന്റെ ഗ്ലാമർ ഒന്നുകൂടി വർദ്ധിച്ചിട്ടുണ്ട്.
37 കാരനായ താരം മിലാന് വേണ്ടി ആകെ 48 ഗോളുകളും 20 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ഒരു ഇറ്റാലിയൻ ലീഗ് കിരീടവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിനോടൊപ്പം വേൾഡ് കപ്പ് കിരീടവും ചെൽസിയോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് ജിറൂദ്. ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ജിറൂദ് തന്നെയാണ്.