വീണ്ടും സെൽഫ് ഗോളടിച്ചു, നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി എമി മാർട്ടിനസ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ആസ്റ്റൻ വില്ലയായിരുന്നു അവരെ സമനിലയിൽ തളച്ചിരുന്നത്.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടുകയായിരുന്നു.വില്ല പാർക്കിൽ വെച്ച് നടന്ന മത്സരത്തിന്റെ അവസാനത്തിൽ ഡുറാൻ ഇരട്ട ഗോളുകൾ നേടി കൊണ്ടാണ് വില്ലയെ രക്ഷിച്ചത്.

എന്നാൽ ഈ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ലിവർപൂൾ ഗോൾ കണ്ടെത്തിയിരുന്നു.വില്ലയുടെ അർജന്റൈൻ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. പന്ത് കൈപ്പടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കൈകളിൽ തട്ടിക്കൊണ്ട് വലയിലേക്ക് കയറുകയായിരുന്നു.ഇതോടെ നാണക്കേടിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി മൂന്ന് സെൽഫ് ഗോളുകൾ വഴങ്ങുന്ന ആദ്യത്തെ ഗോൾകീപ്പർ എന്ന റെക്കോർഡ് ആണ് അദ്ദേഹത്തിന്റെ പേരിൽ ആയിട്ടുള്ളത്. 2022ൽ മാഞ്ചസ്റ്റർ യുണൈറ്റഡ്നെതിരെയും 2023ൽ ആഴ്സണലിനെതിരെയും താരം സെൽഫ് ഗോളുകൾ വഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലത്തെ മത്സരത്തിലും അദ്ദേഹം സെൽഫ് ഗോൾ വഴങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *