ഓൾഡ് ട്രഫോഡിലെ വെള്ളച്ചാട്ടം, ചോർന്നൊലിച്ച സ്റ്റേഡിയത്തിന് ട്രോൾ മഴ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ആഴ്സണലിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആഴ്സണൽ പരാജയപ്പെടുത്തിയത്.ഓൾഡ് ട്രഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ ട്രോസാർഡ് നേടിയ ഗോളാണ് ഗണ്ണേഴ്സിന് വിജയം നേടിക്കൊടുത്തത്.മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒരു മത്സരം അധികം കളിച്ച ആഴ്സണൽ പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിതാപകരമായ സ്ഥിതി തുടരുകയാണ്.അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും അവർ തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.വളരെ അപൂർവമായി മാത്രമാണ് യുണൈറ്റഡ് ഇപ്പോൾ വിജയങ്ങൾ സ്വന്തമാക്കുന്നത്.പ്രീമിയർ ലീഗിൽ മാത്രമായി 14 തോൽവികൾ അവർ ഏറ്റുവാങ്ങിയിട്ടുണ്ട്.നിലവിൽ എട്ടാം സ്ഥാനത്താണ് അവർ തുടരുന്നത്.
The Old Trafford waterfall 😳 pic.twitter.com/2Xibzh200l
— Sky Sports Premier League (@SkySportsPL) May 12, 2024
ഇതിനൊക്കെ പുറമേ മറ്റൊരു ട്രോൾ മഴ കൂടി ഇപ്പോൾ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിനിടയിൽ ഓൾഡ് ട്രഫോഡിൽ മഴ പെയ്തിരുന്നു. അപ്പോഴാണ് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ വ്യക്തമായത്. വലിയ രൂപത്തിൽ സ്റ്റേഡിയം ചോർന്നൊലിക്കുകയായിരുന്നു. ആരാധകർക്ക് അതിന്റെ അടുത്തൊന്നും നിൽക്കാൻ പോലും സാധിക്കാത്ത രൂപത്തിലുള്ള ചോർച്ചയാണ് ഓൾഡ് ട്രഫോഡിൽ സംഭവിച്ചിട്ടുള്ളത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾക്ക് വിധേയമായിട്ടുണ്ട്.
These scenes as the rain continues to fall on Old Trafford 😳 pic.twitter.com/CpwvEYLglk
— Sky Sports Premier League (@SkySportsPL) May 12, 2024
ഓൾഡ് ട്രഫോഡിലെ മഹത്തായ വെള്ളച്ചാട്ടം എന്നാണ് സ്‌കൈ സ്പോർട്സ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. യുണൈറ്റഡിനെ പോലെ തന്നെയാണ് സ്റ്റേഡിയത്തിന്റെ അവസ്ഥയും എന്നാണ് ഒരാളുടെ അഭിപ്രായം. ഏതായാലും ചോർന്ന് ഒലിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലാണ്.യുണൈറ്റഡിന്റെ ഗ്ലെയ്സേഴ്സിന് ഇക്കാര്യത്തിലും വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
What on earth is happening at Old Trafford?
— Football Away Days (@FBAwayDays) May 12, 2024
☔️😨 pic.twitter.com/1JW8heN5th