എംബപ്പേയുടെ വിടവാങ്ങൽ, താരത്തെ കൂവി വിളിച്ച് PSG ആരാധകർ!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഇനി ക്ലബ്ബിനോടൊപ്പമില്ല.ഈ സീസണിന് ശേഷം താൻ പിഎസ്ജിയോടൊപ്പം ഉണ്ടാവില്ല എന്നുള്ള കാര്യം എംബപ്പേ തന്നെ പ്രഖ്യാപിക്കുകയായിരുന്നു.സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്കാണ് എംബപ്പേ ചേക്കേറുന്നത്.ഏഴ് വർഷം പിഎസ്ജിയിൽ ചിലവഴിച്ചതിനുശേഷമാണ് താരം ക്ലബ്ബ് വിടുന്നത്.
പാർക്ക് ഡെസ് പ്രിൻസസിലെ അവസാനത്തെ മത്സരം ഇന്നലെ എംബപ്പേ പൂർത്തിയാക്കിയിരുന്നു.അത് തോൽവിയിൽ കലാശിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടുളുസെ പിഎസ്ജിയെ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ട് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോൾ നേടാൻ എംബപ്പേക്ക് സാധിച്ചിരുന്നു. മത്സരശേഷം എംബപ്പേക്ക് പിഎസ്ജി ആരാധകർ യാത്രയയപ്പ് നൽകുകയും ചെയ്തു.
🔴🔵 Mbappé was honored by PSG Ultras in his last game at Parc des Princes. The club did not prepare any tribute for him. pic.twitter.com/ED5WqRfrEP
— CentreGoals. (@centregoals) May 12, 2024
എന്നാൽ സ്വന്തം ആരാധകരിൽ നിന്നും എംബപ്പേക്ക് കൂവലുകൾ ഏൽക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. മത്സരത്തിന് മുന്നേ എംബപ്പേയുടെ പേര് അനൗൺസ് ചെയ്ത സമയത്താണ് പിഎസ്ജി ആരാധകർ തന്നെ എംബപ്പേയെ കൂവി വിളിച്ചത്.എംബപ്പേ ക്ലബ്ബ് വിടുന്നതിൽ പിഎസ്ജി ആരാധകർക്ക് തന്നെ അമർഷമുണ്ട്. പക്ഷേ പിഎസ്ജി ആരാധക കൂട്ടായ്മയായ അൾട്രാസ് അർഹിച്ച വിടവാങ്ങലാണ് താരത്തിന് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒരു ഭീമൻ ടിഫോ അൾട്രാസ് സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
🚨| Kylian Mbappé is being boo'd by The Paris-Saint German fans. #PSGTFC pic.twitter.com/wPB0Su8vad
— 𝐀 𝐃 𝐔 💎 (@cricfootadnan) May 12, 2024
നേരത്തെ പിഎസ്ജി ആരാധകരിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടി വന്ന താരങ്ങളാണ് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും. എന്നാൽ അതേ ദുരവസ്ഥ തന്നെയാണ് എംബപ്പേക്ക് ഏൽക്കേണ്ടി വന്നിട്ടുള്ളത്.ഇനിയും പിഎസ്ജിക്കൊപ്പം മൂന്ന് മത്സരങ്ങൾ കൂടി എംബപ്പേക്ക് കളിക്കാനുണ്ട്. ഏറ്റവും അവസാനത്തെ മത്സരം കോപ ഡി ഫ്രാൻസിന്റെ ഫൈനൽ മത്സരമാണ്.