ലൈൻസ്മാനാണ് എല്ലാം നശിപ്പിച്ചത്:ഓഫ്സൈഡ് വിവാദത്തിൽ ആരാധകരുടെ രോഷം പുകയുന്നു!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡ് അവിശ്വസനീയമായ ഒരു വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ബയേണിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ഹൊസേലുവാണ് റയൽ മാഡ്രിഡിന് വിജയം നേടിക്കൊടുത്തത്. തകർപ്പൻ പ്രകടനം നടത്തിയ വിനീഷ്യസ് ജൂനിയറാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. ഇരു പാദങ്ങളിലുമായി മൂന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടിയ റയൽ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

എന്നാൽ ഈ മത്സരത്തിലും വിവാദ സംഭവം ഉണ്ടായിട്ടുണ്ട്. മത്സരത്തിന്റെ അവസാനത്തിൽ ബയേൺ ഒരു ഗോൾ നേടിയിരുന്നുവെങ്കിലും റഫറി അത് നേരത്തെ തന്നെ ഓഫ്സൈഡ് വിധിക്കുകയായിരുന്നു. ലൈൻ റഫറിയായിരുന്നു ഓഫ്സൈഡ് വിളിച്ചിരുന്നത്. എന്നാൽ നിയമപ്രകാരം അതിനുള്ള അനുമതി ഇപ്പോൾ ലൈൻ റഫറിക്കില്ല. ഈ വിവാദ സംഭവത്തിൽ ആരാധകരുടെ രോഷം പുകയുകയാണ്.ബയേൺ ആരാധകരും റയൽ മാഡ്രിഡിന്റെ എതിർ ആരാധകരുമൊക്കെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഇതിനെതിരെ നടത്തുന്നത്.

നിയമപ്രകാരം ബയേൺ താരങ്ങൾക്ക് അറ്റാക്കിങ് മുഴുവനാക്കാനുള്ള അവസരം നൽകണം, എന്നിട്ട് VAR ഉപയോഗിച്ചുകൊണ്ട് ഓഫ്സൈഡ് പരിശോധിക്കുകയാണ് വേണ്ടത്.ബയേണിനെ ശരിക്കും കൊള്ളയടിക്കുകയാണ് റഫറി ചെയ്തത് എന്നാണ് ഒരു ആരാധകൻ എഴുതിയിട്ടുള്ളത്.ലൈൻസ്മാൻ മത്സരം തന്നെ നശിപ്പിച്ചു എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചിട്ടുള്ളത്. കൂടാതെ റയൽ മാഡ്രിഡിന് എപ്പോഴും അനുകൂലമായി കൊണ്ട് റഫറി തീരുമാനങ്ങൾ എടുക്കുന്നു എന്ന ആരോപണങ്ങളും ആരാധകർ ഉയർത്തിയിട്ടുണ്ട്.

മത്സരശേഷം തോമസ് ടുഷേലും ഡി ലൈറ്റുമൊക്കെ മത്സരശേഷം രൂക്ഷമായി പ്രതികരിച്ചിരുന്നു. ഏതായാലും ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്ത് ഓഫ് സൈഡ് വിവാദം പുകയുകയാണ്.ഇത്തരം വിവാദ സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. അതേസമയം റയൽ മാഡ്രിഡ് ആരാധകർ ഇതൊന്നും വകവെക്കുന്നില്ല. തങ്ങളുടെ ടീം ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിന്റെ തൊട്ടരികിൽ എത്തിയതിന്റെ സന്തോഷത്തിലാണ് അവരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *