ഇന്നത്തെ മത്സരം എങ്ങനെയായിരിക്കും? പ്രെഡിക്റ്റ് ചെയ്ത് ആഞ്ചലോട്ടി!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യ പാദ മത്സരത്തിൽ രണ്ട് ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. രണ്ട് വീതം ഗോളുകൾ നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരഫലമാണ് വിജയികളെ തീരുമാനിക്കുക.

ഇന്നത്തെ മത്സരം എങ്ങനെയായിരിക്കും? റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും രണ്ട് ടീമുകളും ഒരുപോലെ കരുത്തരാണെന്നുമാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റയൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ ഇന്നത്തെ മത്സരത്തിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല.എന്തുവേണമെങ്കിലും സംഭവിക്കാം. മറ്റൊരു മനോഹരമായ രാത്രിക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്.ഈ രണ്ട് ടീമുകളും കരുത്തരാണ്. രണ്ട് ടീമുകൾക്കും ഹൈ ക്വാളിറ്റി താരങ്ങളുണ്ട്. യൂറോപ്പിലെ ഏറ്റവും അപകടകാരികളായ ടീമാണ് ബയേൺ മ്യൂണിക്ക്.ടീമിന്റെ ബാലൻസ് നിലനിർത്തിക്കൊണ്ട് റിസ്ക്കുകൾ പരമാവധി ഞങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. റയൽ മാഡ്രിഡും ബയേണും തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട്.കിമ്മിച്ച്,മുള്ളർ എന്നിവരെപ്പോലെ പരിചയസമ്പത്തുള്ള ഒരുപാട് താരങ്ങൾ അവർക്കുണ്ട്. ടീമിന്റെ സെൻസ് അറിയുന്നവരാണ് അവർ.മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവുകയാണെങ്കിൽ അതിനും ഞങ്ങൾ തയ്യാറാണ് “ഇതാണ് റയൽ മാഡ്രിഡ് പറഞ്ഞിട്ടുള്ളത്.

അതായത് രണ്ട് ടീമുകൾക്കും ഒരുപോലെ വിജയ സാധ്യതകൾ ഉണ്ട് എന്നാണ് ഈ പരിശീലകൻ പ്രെഡിക്ട് ചെയ്തിട്ടുള്ളത്. ഒരു കടുത്ത പോരാട്ടം എന്തായാലും ഇന്നത്തെ മത്സരത്തിൽ കാണാൻ കഴിയും. വിജയിക്കുന്നവരെ ഫൈനലിൽ കാത്തിരിക്കുന്നത് ബൊറൂസിയ ഡോർട്മുണ്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *