ബുണ്ടസ് ലിഗയിൽ പൊട്ടി ബയേൺ,റയൽ മാഡ്രിഡിന് സന്തോഷം!
ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.സ്റ്റുട്ട്ഗർട്ടാണ് ബയേണിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ പരാജയം രുചിച്ചിട്ടുള്ളത്.സ്റ്റുട്ട്ഗർട്ടിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ബയേണിന് മേൽ അവർ തന്നെയാണ് ആധിപത്യം പുലർത്തിയിട്ടുള്ളത്.
മത്സരത്തിന്റെ 29ആം മിനുട്ടിലാണ് സ്റ്റുട്ട്ഗർട്ട് ആദ്യ ഗോൾ കരസ്ഥമാക്കുന്നത്. എന്നാൽ 37ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ഹാരി കെയ്ൻ ബയേണിനെ ഒപ്പമെത്തിച്ചു. പക്ഷേ രണ്ടാം പകുതിയിൽ അവർ രണ്ട് ഗോളുകൾ കൂടി നേടുകയായിരുന്നു.
മത്സരത്തിന്റെ 83ആം മിനുട്ടിലും 93ആം മിനുട്ടിലുമാണ് സ്റ്റുട്ട്ഗർട്ട് ഗോളുകൾ നേടിയത്.ഇതോടെ ബയേൺ പരാജയം അറിയുകയായിരുന്നു. തോൽവി വഴങ്ങിയെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെയാണ് ബയേൺ തുടരുന്നത്.
Stuttgart get a famous W against Bayern 🔥 pic.twitter.com/VlqAuKUwu4
— 433 (@433) May 4, 2024
അതേസമയം രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ സ്റ്റുട്ട്ഗർട്ട് ബയേണിന് തൊട്ടു പിറകിൽ ഉണ്ട്. മത്സരത്തിൽ മികച്ച പ്രകടനമാണ് സ്റ്റുട്ട്ഗർട്ട് നടത്തിയത്. ആകെ 24 ഷോട്ടുകൾ ഉതിർക്കുകയും അതിൽ 10 ഷോട്ടുകൾ ലക്ഷ്യത്തിലേക്കുമായിരുന്നു. അതേസമയം ആകെ 10 ഷോട്ടുകൾ മാത്രം ഉതിർത്ത ബയേണിന്റെ ഷോട്ട് ഓൺ ടാർഗെറ്റ് കേവലം 3 മാത്രമായിരുന്നു.
ചുരുക്കത്തിൽ ബയേൺ വളരെ പരിതാപകരമായ പ്രകടനമാണ് പുറത്തെടുത്തത്. ഇത് റയൽ മാഡ്രിഡിന് സന്തോഷം നൽകുന്ന കാര്യമാണ്. എന്തെന്നാൽ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ ബയേണാണ് റയലിന്റെ എതിരാളികൾ.ബയേണിനെ സാന്റിയാഗോ ബെർണാബുവിൽ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും എന്നുള്ള പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ് ഉള്ളത്.