പിഎസ്ജിയെ പേടിക്കണം: വ്യക്തമാക്കി ബൊറൂസിയ ഡോർട്മുണ്ട് കോച്ച്!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ജർമൻ കരുത്തരായ ബോറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇഡുന പാർക്കിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബൊറൂസിയ വരുന്നതെങ്കിൽ ബാഴ്സലോണയെ പുറത്താക്കി കൊണ്ടാണ് പിഎസ്ജി വരുന്നത്.
ഈ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണ പിഎസ്ജിയും ബൊറൂസിയയും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ആദ്യമത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിഎസ്ജി വിജയിച്ചപ്പോൾ രണ്ടാം മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഏതായാലും ഇന്നത്തെ മത്സരത്തെക്കുറിച്ച് ബൊറൂസിയ പരിശീലകൻ എഡിൻ ടെർസിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.പിഎസ്ജിയെ പേടിക്കണം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അതിന്റെ കാരണങ്ങളും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പിഎസ്ജിയേക്കാൾ കൂടുതൽ വിജയദാഹം ഉള്ളത് തങ്ങൾക്കാണെന്നും ഇദ്ദേഹം പറഞ്ഞു.ബൊറൂസിയ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“180 മിനുട്ടുകൾ അവശേഷിക്കുന്നു.എന്ത് വേണമെങ്കിലും സംഭവിക്കാം.ഞങ്ങൾ ഫേവറേറ്റുകളാണോ എന്ന കാര്യം എനിക്കറിയില്ല. ഒരുപക്ഷേ ഞങ്ങളായിരിക്കാം എക്സ്പീരിയൻസ് ഏറ്റവും കുറഞ്ഞ ടീം. പക്ഷേ ഞങ്ങൾ അവരെക്കാൾ കൂടുതൽ വിജയദാഹമുള്ളവരാണ്.എല്ലാത്തിനും ഞങ്ങൾ റെഡിയായിരിക്കേണ്ടതുണ്ട്.ഒരു കൃത്യമായ പ്ലാൻ ഞങ്ങൾക്ക് വേണം.
🗣 "We are ready"
— Sky Sports News (@SkySportsNews) April 30, 2024
Edin Terzic on Dortmund's chances against PSG in the Champions League tomorrow ⚽ pic.twitter.com/12i56Xxslc
പിഎസ്ജിയെ സൂക്ഷിക്കേണ്ടതുണ്ട്. കാരണം ഫോമിന്റെ ഏറ്റവും പീക്കിലാണ് അവരിപ്പോൾ ഉള്ളത്.ഞങ്ങൾ കൂടുതൽ മികച്ചതാവേണ്ടതുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിന് ആവശ്യമായ കൃത്യമായ പ്ലാൻ അവർക്കുണ്ട്.വളരെ സ്ഥിരതയാർന്ന പ്രകടനം അവർ ഇപ്പോൾ പുറത്തെടുക്കുന്നു ” ഇതാണ് ബൊറൂസിയ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇന്ന് മികച്ച ഒരു മത്സരം കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.സൂപ്പർ താരം കിലിയൻ എംബപ്പേയിലാണ് പിഎസ്ജി പ്രതീക്ഷകൾ അർപ്പിച്ചിരിക്കുന്നത്.