ഞങ്ങൾ റെഡി,നേരത്തെ ഇവരെ തോൽപ്പിച്ചിട്ടുണ്ട്: ഗോൺസാലോ റാമോസ്

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ജർമൻ കരുത്തരായ ബോറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇഡുന പാർക്കിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബൊറൂസിയ വരുന്നതെങ്കിൽ ബാഴ്സലോണയെ പുറത്താക്കി കൊണ്ടാണ് പിഎസ്ജി വരുന്നത്.

ഈ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണ പിഎസ്ജിയും ബൊറൂസിയയും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ആദ്യമത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിഎസ്ജി വിജയിച്ചപ്പോൾ രണ്ടാം മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഇതേക്കുറിച്ച് പിഎസ്ജിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ഗോൺസാലോ റാമോസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തങ്ങൾ വളരെയധികം കോൺഫിഡന്റാണെന്നും മത്സരത്തിന് റെഡിയായി കഴിഞ്ഞു എന്നുമാണ് റാമോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞങ്ങൾ നല്ല ആത്മവിശ്വാസത്തിലാണ്.ഈ സീസണിൽ ഞങ്ങൾ വളരെയധികം ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്.ഈ മത്സരത്തിന് ഞങ്ങൾ റെഡിയായി കഴിഞ്ഞു.ഞങ്ങൾ നേരത്തെ ഇവർക്കെതിരെ 2 തവണ കളിച്ചിട്ടുണ്ട്.ഒരുതവണ പരാജയപ്പെടുത്തി.അവരെ ഞങ്ങൾക്ക് നന്നായി അറിയാം.പക്ഷേ ഞങ്ങൾ ഞങ്ങളുടെ ക്വാളിറ്റിയിൽ വിശ്വസിക്കുന്നു.തീർച്ചയായും ഞങ്ങൾ ശാന്തരാണ്. ആശങ്കകൾ ഒന്നുമില്ല.മറിച്ച് ആത്മവിശ്വാസത്തിലാണ്. ഞങ്ങൾ വിജയിക്കാൻ വേണ്ടി മാത്രമാണ് ഇവിടേക്ക് എത്തിയിട്ടുള്ളത്. അതിന് നല്ല ഒരു അവസരവും ഞങ്ങളുടെ മുന്നിൽ ഉണ്ട്. നിലവിൽ 25% കിരീട സാധ്യതയാണ് ഞങ്ങൾക്കുള്ളത്.ഫൈനലിൽ എത്തിയാൽ അത് 50% ആകും.ഞങ്ങൾ ഞങ്ങളുടെ ടീമിൽ വിശ്വസിക്കുന്നു. കിരീടം നേടാൻ ഞങ്ങൾ റെഡിയായി കഴിഞ്ഞു ” ഗോൺസാലോ റാമോസ് പറഞ്ഞു.

സൂപ്പർതാരം കിലിയൻ എംബപ്പേയിലാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ. പോർച്ചുഗീസ് താരമായ ഗോൺസാലോ റാമോസും മോശമല്ലാത്ത രൂപത്തിൽ ഇപ്പോൾ കളിക്കുന്നുണ്ട്.11 ഗോളുകൾ അദ്ദേഹം ലീഗിൽ നേടിയിട്ടുണ്ട്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തിന് നിരാശ നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *