14000 ബയേൺ ആരാധകർ ഒപ്പുവെച്ച പെറ്റീഷൻ, മൈൻഡ് ചെയ്യുന്നില്ലെന്ന് ടുഷേൽ!

ഈ സീസണിൽ മോശം പ്രകടനമായിരുന്നു ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ദീർഘകാലം അവർ കൈവശം വെച്ച ബുണ്ടസ് ലിഗ കിരീടം അവർക്ക് നഷ്ടമായിരുന്നു.ബയേർ ലെവർകൂസനായിരുന്നു അത് സ്വന്തമാക്കിയിരുന്നത്.DFB പോക്കലിൽ നിന്നും ബയേൺ നേരത്തെ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ പരിശീലകൻ തോമസ് ടുഷേലിനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചിരുന്നു.

അതായത് ഈ സീസൺ അവസാനിച്ചതിനുശേഷം ടുഷേൽ ക്ലബ്ബ് വിടും എന്നത് ഔദ്യോഗികമായി കൊണ്ട് തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനുശേഷമാണ് ബയേൺ ആഴ്സണലിനെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പ്രവേശിച്ചത്. റയൽ മാഡ്രിഡാണ് ഇനി ബയേണിന്റെ എതിരാളികൾ. ഇപ്പോൾ തോമസ് ടുഷേലിനെ പിന്തുണച്ചുകൊണ്ട് ബയേൺ ആരാധകർക്കിടയിൽ തന്നെ ഒരു ക്യാമ്പയിൻ നടക്കുന്നുണ്ട്. അതായത് ഈ സീസണിന് ശേഷവും ടുഷേലിനെ നില നിർത്തണം എന്നാണ് ആരാധകരുടെ ആവശ്യം.

അതുകൊണ്ടുതന്നെ അവർ ക്ലബ്ബിന് മുന്നിൽ ഒരു ഭീമൻ പെറ്റീഷൻ തയ്യാറാക്കുന്നുണ്ട്.ഏകദേശം പതിനാലായിരത്തോളം ആരാധകർ അതിൽ ഒപ്പുവച്ചു കഴിഞ്ഞു. അതായത് ടുഷേലിനെ നില നിർത്തണമെന്ന് തന്നെയാണ് ഈ പെറ്റീഷനിലൂടെ അവർ ആവശ്യപ്പെടുന്നത്.ഇതേക്കുറിച്ച് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ തോമസ് ടുഷേലിനോട് ചോദിക്കപ്പെട്ടിരുന്നു.അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്.

” തീർച്ചയായും ഈ ടോപ്പിക്ക് സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്.എന്തെന്നാൽ ആരാധകർ ഞാൻ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു. പക്ഷേ ഇത് ഞാൻ കാര്യമാക്കുന്നില്ല.ഇതിന് ഞാൻ മുൻഗണന നൽകുന്നില്ല. അടുത്ത മത്സരത്തിൽ മാത്രമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് “ഇതാണ് തോമസ് ടുഷേൽ പറഞ്ഞിട്ടുള്ളത്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനും നിലവിൽ ഓസ്ട്രിയൻ ദേശീയ ടീമിന്റെ പരിശീലകനുമായ റാൾഫ് റാഗ്നിക്കിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബയേൺ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ബയേൺ ആരാധകർക്ക് താല്പര്യമില്ലാത്ത പരിശീലകനാണ് റാഗ്നിക്ക്. അതുകൊണ്ടുതന്നെയാണ് അവർ ടുഷേലിനെ നിലനിർത്താൻ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *