ലീഗ് കൈവിട്ടിട്ടില്ല,എൽ ക്ലാസിക്കോയിൽ കാണാം: ചാവി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ കാഡിസിനെ പരാജയപ്പെടുത്തിയത്. പോർച്ചുഗീസ് സൂപ്പർ താരം ജോവോ ഫെലിക്സ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 37ആം മിനിട്ടിൽ ഒരു ബൈസിക്കിൾ കിക്കിലൂടെയാണ് അദ്ദേഹം ഗോൾ നേടിയത്.
നിലവിൽ ലാലിഗയിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തും ബാഴ്സലോണ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. 31 റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ 8 പോയിന്റിന്റെ ലീഡ് കരസ്ഥമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ കിരീട പോരാട്ടം അവസാനിച്ചിട്ടില്ല എന്നുള്ള കാര്യം ബാഴ്സ പരിശീലകൻ ചാവി പറഞ്ഞിട്ടുണ്ട്.എൽ ക്ലാസ്സിക്കോയെ ആശ്രയിച്ചു കൊണ്ടാണ് സാധ്യതകൾ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.ചാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Xavi: "We're playing for the league, we want to compete for it. The ability to reduce the point difference depends on us in El Clasico. Today's result was essential."
— Barça Universal (@BarcaUniversal) April 13, 2024
“ലീഗ് കിരീടം കൈവിട്ടിട്ടില്ല, കിരീടത്തിന് വേണ്ടി തന്നെയാണ് ഞങ്ങൾ ഇപ്പോൾ കളിക്കുന്നത്. അത് പോരാടി കൊണ്ട് നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.പോയിന്റുകൾ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നത് പ്രധാനമായും എൽ ക്ലാസിക്കോ മത്സരത്തിലെ റിസൾട്ടിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇന്നത്തെ റിസൽട്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായിരുന്നു “ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏപ്രിൽ 21ആം തീയതിയാണ് റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുന്നത്. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുന്നത്. സൂപ്പർ കപ്പിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് ബാഴ്സയെ പരാജയപ്പെടുത്തിയിരുന്നു.ലാലിഗയിൽ നടന്ന ആദ്യ മത്സരത്തിലും റയൽ ബാഴ്സയെ പരാജയപ്പെടുത്തിയിരുന്നു.