എപ്പോഴും ബാഴ്സയെ കുറിച്ച് ചോദിക്കും, മെസ്സിയുടെ ജേഴ്‌സി അവന് വേണം: പോർച്ചുഗീസ് സൂപ്പർതാരത്തെക്കുറിച്ച് ഫെലിക്സ്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലായിരുന്നു ബാഴ്സലോണ രണ്ട് പോർച്ചുഗീസ് താരങ്ങളെ സ്വന്തമാക്കിയത്.ജോവോ ഫെലിക്സ്,ജോവോ കാൻസെലോ എന്നെ രണ്ട് താരങ്ങളെയും ലോൺ അടിസ്ഥാനത്തിലാണ് ബാഴ്സ കൊണ്ടുവന്നത്.ഈ രണ്ടു താരങ്ങളെയും നിലനിർത്താൻ ഇപ്പോൾ ബാഴ്സക്ക് താല്പര്യമുണ്ട്. മാത്രമല്ല മാഞ്ചസ്റ്റർ സിറ്റിയിലെ മറ്റൊരു പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവയെ എത്തിക്കാൻ വേണ്ടിയും ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നു.
പക്ഷേ സിറ്റി താരത്തെ വിട്ട് നൽകിയിരുന്നില്ല.ബാഴ്സക്ക് വേണ്ടി കളിക്കാൻ സിൽവ താല്പര്യപ്പെടുന്നു എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു. അക്കാര്യം ഇപ്പോൾ ഫെലിക്സ് തന്നെ പറഞ്ഞിട്ടുണ്ട്. എപ്പോഴും ബാഴ്സയെ കുറിച്ച് അന്വേഷിക്കുന്ന ഒരു താരമാണ് സിൽവയെന്നും ബാഴ്സയിൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സി അണിയാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും ഫെലിക്സ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🇵🇹 João Félix: “I hope Barça will go and sign Bernardo Silva. He’s a top player and top guy”.
— Fabrizio Romano (@FabrizioRomano) April 4, 2024
❗️“He’s always asking me about Barcelona as his family is here”.
“I told Bernardo it’s all perfect and set for him to join us!”, told @JijantesFC. pic.twitter.com/XpO5VK9lN3
“ഞാൻ ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടർ എങ്കിൽ, ഒരു സംശയവും കൂടാതെ സിൽവയെ സൈൻ ചെയ്യും.അദ്ദേഹം ബാഴ്സലോണയെ കുറിച്ച് എന്നോട് ചോദിക്കാറുണ്ട്.ഇങ്ങോട്ട് വരുന്നതിന് യാതൊരുവിധ കുഴപ്പവുമില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്.പക്ഷേ മാഞ്ചസ്റ്റർ സിറ്റി അത്ര എളുപ്പത്തിൽ അദ്ദേഹത്തെ കൈവിടില്ല.അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് നൽകിക്കൊണ്ട് സ്വന്തമാക്കാം.ഇവിടുത്തെ പത്താം നമ്പർ ജേഴ്സി അണിയാൻ അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ട്.അത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നമ്പറാണ്.അതുകൊണ്ടുതന്നെ ജാഗ്രത പുലർത്തേണ്ടതുണ്ട്. പത്താം നമ്പർ എന്റെ ഫേവറേറ്റ് നമ്പറാണെങ്കിലും അത് ഞാൻ ഇതുവരെ അണിഞ്ഞിട്ടില്ല “ഫെലിക്സ് പറഞ്ഞു
നിലവിൽ 50 മില്യൺ പൗണ്ടാണ് സിൽവയുടെ റിലീസ് ക്ലോസ്.ഈ തുക നൽകിക്കൊണ്ട് അദ്ദേഹത്തെ കൊണ്ടുവരാൻ ബാഴ്സ തയ്യാറാകുമോ എന്നുള്ളത് കാണേണ്ട കാര്യമാണ്.നിലവിൽ സാമ്പത്തിക പ്രതിസന്ധി ബാഴ്സയെ ഇപ്പോഴും അലട്ടുന്നുണ്ട്.ഫെലിക്സിനെ നിലനിർത്തണമെങ്കിൽ തന്നെ വലിയ ഒരു തുക ഇപ്പോൾ ബാഴ്സലോണക്ക് ആവശ്യമാണ്.