ഉയർന്ന ഹൈപ്പും പുകഴ്ത്തലുകളും,എൻഡ്രിക്കിന് മുന്നറിയിപ്പുമായി സ്വന്തം പരിശീലകൻ!

നിലവിൽ തകർപ്പൻ പ്രകടനമാണ് ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് പുറത്തെടുക്കുന്നത്. കേവലം 17 വയസ്സ് മാത്രമുള്ള ഈ താരം വെമ്പ്ലിയിൽ വെച്ച് ഇംഗ്ലണ്ടിനെതിരെ ബ്രസീലിന് വേണ്ടി ഗോൾ നേടിയിരുന്നു. അതിനുശേഷം സാന്റിയാഗോ ബെർണാബുവിൽ വെച്ച് സ്പെയിനിനെതിരെയും ഇദ്ദേഹം ഗോൾ കണ്ടെത്തി. തൊട്ടു പിന്നാലെ പാൽമിറാസിന് വേണ്ടി സെമിഫൈനലിൽ വിജയകഗോൾ നേടി കൊണ്ട് അവരെ ഫൈനലിലേക്ക് നയിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.

വരുന്ന സീസണിൽ റയൽ മാഡ്രിഡിന് വേണ്ടിയാണ് എൻഡ്രിക്ക് കളിക്കുക. ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ഹൈപ്പുള്ള താരങ്ങളിൽ ഒരാളാണ് എൻഡ്രിക്ക്. വലിയ പ്രശംസകളും പുകഴ്ത്തലുകളും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ താരത്തിന് ചില മുന്നറിയിപ്പുകൾ പാൽമിറാസിലെ അദ്ദേഹത്തിന്റെ തന്നെ പരിശീലകനായ ഏബെൽ ഫെരേര നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് വലിയ പ്രശംസകളും പുകഴ്ത്തലുകളും ലഭിക്കുന്നത് വലിയ ഭാരമാണ് നമ്മിൽ ഉണ്ടാക്കുക, മാത്രമല്ല നമ്മുടെ ഈഗോയെ അത് പുറത്തു ചാടിക്കും.എന്താണ് നമ്മളെ ഇവിടെ എത്തിച്ചതെന്ന് ചിലപ്പോൾ ആ സമയത്ത് നമ്മൾ മറക്കും. ഇപ്പോൾ എൻഡ്രിക്ക് വളരെ ബാലൻസ്ഡായ ഒരു കുട്ടിയാണ്.നന്നായി പഠിക്കുന്ന വളരെയധികം ഇന്റലിജന്റായ ഒരു വ്യക്തിയാണ് അദ്ദേഹം. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ കാര്യമാണ്.ഇവിടെയാണെങ്കിലും റയൽ മാഡ്രിഡിൽ ആണെങ്കിലും അങ്ങനെ തന്നെ.അദ്ദേഹത്തിന് വർക്ക് ചെയ്യാനും പഠിക്കാനും ഒരുപാട് സമയമുണ്ട്. അതാണ് അദ്ദേഹത്തെ മികച്ച താരവും മികച്ച വ്യക്തിയുമാക്കുക.നിലവിൽ അദ്ദേഹം നല്ല നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്.ഒരു ലിറ്റിൽ സ്റ്റാറാണ് അദ്ദേഹം.പക്ഷേ വ്യാജമായ പല പുകഴ്ത്തലുകളും അവിടെയുണ്ട്.എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് ഫോക്കസ് ചെയ്യുക എന്നുള്ളത് മാത്രമാണ്.ഇപ്പോഴത്തെ ആറ്റിറ്റ്യൂഡ് അദ്ദേഹം തുടർന്ന് കൊണ്ടുപോകണം ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അടുത്ത സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഈ താരം കളിച്ചു തുടങ്ങും. നിലവിൽ മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം റയലിനെ അലട്ടുന്നുണ്ട്.അത് പരിഹരിക്കാൻ ഈ പ്രതിഭക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *