ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്:അലോൺസോയുടെ കാര്യത്തിൽ പ്രതികരിച്ച് ക്ലോപ്

ലിവർപൂളിന്റെ വിഖ്യാത പരിശീലകനായ യുർഗൻ ക്ലോപ് ഈ സീസണിന് ശേഷം ക്ലബ്ബ് വിടുകയാണ്. ഇക്കാര്യം ക്ലോപ് തന്നെ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ലിവർപൂളിന് സംബന്ധിച്ചിടത്തോളം ഒരു മികച്ച പരിശീലകനെ ക്ലോപിന് പകരക്കാരനായി കൊണ്ട് ആവശ്യമുണ്ട്. അവർ ഏറ്റവും കൂടുതൽ പരിഗണിച്ചത് ബയേർ ലെവർകൂസന്റെ പരിശീലകനായ സാബി അലോൺസോയെയാണ്. നേരത്തെ ലിവർപൂളിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് സാബി.

പക്ഷേ സാബി അലോൺസോ തന്റെ നിലപാട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ബയേർ ലെവർകൂസനിൽ തന്നെ തുടരും എന്നായിരുന്നു ഈ പരിശീലകൻ പറഞ്ഞിരുന്നത്. ഇത് ലിവർപൂളിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമായിരുന്നു.സാബിയുടെ തീരുമാനത്തിൽ ക്ലോപ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. താനും ഇത് ചെയ്തിട്ടുണ്ട് എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തന്റെ ക്ലബ്ബിൽ മികച്ച രൂപത്തിൽ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന യുവ പരിശീലകനെ കുറിച്ച് എനിക്ക് സംസാരിക്കാൻ സാധിക്കും. കാരണം അത് സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. അതിൽ ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല. അതുമാത്രമാണ് എനിക്ക് അതിൽ പറയാനുള്ളത്.സാബി അദ്ദേഹത്തിന്റെ ക്ലബ്ബിൽ അവിശ്വസനീയമായ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.ലെവർകൂസൻ മികച്ച ടീമാണ്. ഒരു ടീം എന്ന നിലയിൽ അവർ ഒരുമിച്ച് നിൽക്കുന്നു.അദ്ദേഹം എന്താണ് ആഗ്രഹിക്കുന്നത് എന്നുള്ളത് എനിക്ക് കൃത്യമായി അറിയാം ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

അതായത് സാബി ഇപ്പോൾ വലിയ ക്ലബ്ബുകളുടെ ഓഫർ നിരസിച്ചതുപോലെ മുൻപ് താനും ചെയ്തിട്ടുണ്ട് എന്നാണ് ക്ലോപ് വ്യക്തമാക്കിയിട്ടുള്ളത്.ബയേറിനെ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറ്റുക എന്നുള്ളതാണ് ഇപ്പോൾ സാബിയുടെ ലക്ഷ്യം.ഈ ബുണ്ടസ് ലിഗ സീസണിൽ ഒരു തോൽവി പോലും അറിയാതെ കുതിക്കുകയാണ് ബയേർ ലെവർകൂസൻ. രണ്ടാം സ്ഥാനക്കാരായ ബയേൺ മ്യൂണിക്കിനെക്കാൾ 10 പോയിന്റ് ലീഡ് ഇവർക്ക് അവകാശപ്പെടാൻ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *