ഞങ്ങൾ സമനില അർഹിച്ചിരുന്നു: ഇംഗ്ലണ്ട് പരിശീലകൻ പറയുന്നു

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.എൻഡ്രിക്ക് നേടിയ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഒരുപാട് ഗോൾ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ബ്രസീലിന് സാധിച്ചുവെങ്കിലും ഫിനിഷിംഗിലെ അപാകതകൾ കാരണമാണ് കൂടുതൽ ഗോളുകൾ നേടാനാവാതെ പോയത്.

ഈ മത്സരത്തെക്കുറിച്ച് ഇംഗ്ലീഷ് പരിശീലകനായ ഗാരെത് സൗത്ത് ഗേറ്റ് സംസാരിച്ചിട്ടുണ്ട്. അതായത് ഈ മത്സരത്തിൽ ഇംഗ്ലണ്ട് സമനില അർഹിച്ചിരുന്നു എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ന്യായമായ റിസൾട്ട് സമനിലയായിരുന്നു എന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.സൗത്ത് ഗേറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ മികച്ച ക്വാളിറ്റിയോടുകൂടിയാണ് മത്സരത്തിൽ കളിച്ചിട്ടുള്ളത്.വാക്കറിന് പരിക്കേൽക്കുന്നതുവരെ വിനീഷ്യസിനെ പൂട്ടാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു.ഇത്തരം മത്സരങ്ങളിൽ ചില നിമിഷങ്ങൾ ഉണ്ടാകും, ഗോൾകീപ്പർമാരും പ്രതിരോധനിര താരങ്ങളും അസാധാരണമായി തിളങ്ങേണ്ട നിമിഷങ്ങൾ.ആ നിമിഷങ്ങൾ ബ്രസീൽ നന്നായി കൈകാര്യം ചെയ്തു.പക്ഷേ ഈ മത്സരത്തിൽ ഞങ്ങൾ സമനില അർഹിച്ചിരുന്നു.എൻഡ്രിക്ക് എത്രത്തോളം അപകടകാരിയായ താരമാണ് എന്നുള്ളത് നമുക്കറിയാം. ഗോൾ നേടുക എന്ന ആഗ്രഹത്തോട് കൂടിയാണ് അദ്ദേഹം കളിക്കളത്തിലേക്ക് എത്തിയത്. അദ്ദേഹത്തെ മികച്ച രൂപത്തിൽ ഞങ്ങൾ തടയണമായിരുന്നു. റീബൗണ്ടിന്റെ അഡ്വാന്റ്റേജ് അദ്ദേഹം നല്ല രൂപത്തിൽ മുതലെടുത്തു “ഇതാണ് ഇംഗ്ലീഷ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സമീപകാലത്ത് മികച്ച പ്രകടനം നടത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടുണ്ട്.വെമ്പ്ലിയിൽ അവസാനമായി കളിച്ച 21 മത്സരങ്ങളിലും അവർ അപരാജിത കുതിപ്പ് നടത്തുകയായിരുന്നു. എന്നാൽ ബ്രസീൽ ഇപ്പോൾ അത് അവസാനിപ്പിച്ച് കഴിഞ്ഞു.ബ്രസീൽ അടുത്ത മത്സരത്തിൽ സ്പെയിനിനെ നേരിടുമ്പോൾ ഇംഗ്ലണ്ട് ബെൽജിയത്തിനെതിരെയാണ് കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *